play-sharp-fill
കേരള പൊലീസിന് ലോ ആൻഡ് ഓർഡർ മാത്രമല്ല കശുവണ്ടി പെറുക്കലും; നാടൊട്ടാകെ അക്രമം അഴിഞ്ഞാടുമ്പോൾ കശുവണ്ടി പെറുക്കി എണ്ണി തിട്ടപ്പെടുത്തി നൽകണമെന്ന് ഉത്തരവ്; കെഎപി നാലാം ബറ്റാലിയനിലെ പൊലീസുകാർക്ക് കിട്ടിയത് എട്ടിൻ്റെ പണി; ഇതിലും ഭേദം പാർട് ടൈമായി തെണ്ടാൻ ഇറങ്ങല്ലെന്ന് പൊലീസുകാർ

കേരള പൊലീസിന് ലോ ആൻഡ് ഓർഡർ മാത്രമല്ല കശുവണ്ടി പെറുക്കലും; നാടൊട്ടാകെ അക്രമം അഴിഞ്ഞാടുമ്പോൾ കശുവണ്ടി പെറുക്കി എണ്ണി തിട്ടപ്പെടുത്തി നൽകണമെന്ന് ഉത്തരവ്; കെഎപി നാലാം ബറ്റാലിയനിലെ പൊലീസുകാർക്ക് കിട്ടിയത് എട്ടിൻ്റെ പണി; ഇതിലും ഭേദം പാർട് ടൈമായി തെണ്ടാൻ ഇറങ്ങല്ലെന്ന് പൊലീസുകാർ

സ്വന്തം ലേഖകൻ

കണ്ണൂർ: പുതിയ ഒരു ആശയവുമായി കണ്ണൂര്‍ ആംഡ് പൊലീസ് നാലാം ബറ്റാലിയന്‍. നാടൊട്ടുക്ക് അക്രമവും കൊലയും നടക്കുമ്പോൾ പൊലീസുകാരെ കപ്പലണ്ടി പെറുക്കാനും എണ്ണി തിട്ടപ്പെടുത്തി നല്കാനും വിട്ടിരിക്കുന്നു. ഡ്യൂട്ടിക്ക് ആളെ ഇട്ട് ഉത്തരവും ഇറക്കി. അങ്ങനെ പൊലീസിന്റെ തലയില്‍ ഒരു പണി കൂടിയായി. കശുവണ്ടി പെറുക്കല്‍. ഇതിലും ഭേദം പാർട്ട് ടൈമായി തെണ്ടലാണെന്ന് പോലീസ് ഗ്രൂപ്പുകളിൽ അടക്കം പറച്ചിലും നടക്കുന്നുണ്ട്.


ദോഷം പറയരുതല്ലോ. വ്യക്തമായ കാരണങ്ങള്‍, ഉത്തരവില്‍ കെഎപി നാലാം ബറ്റാലിയന്‍ നിരത്തിയിട്ടുണ്ട്. കെ എപി ബറ്റാലിയന്റെ അധീനതയില്‍ ഉള്ള സ്ഥലങ്ങളിലെ കശുമാവുകളില്‍ നിന്ന് കശുവണ്ടി ശേഖരിക്കുന്നതിനായി നാലുതവണ ലേലം നടത്തി. കാര്യങ്ങള്‍ വിചാരിച്ച പോലെ ഓടിയില്ല. ആരും തന്നെ ലേലം കൊള്ളാന്‍ എത്തിയില്ല. എന്താണ് കാരണങ്ങള്‍?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലാവസ്ഥാ വ്യതിയാനം കാരണം കശുവണ്ടി ഉത്പാദനം കുറഞ്ഞു. വിപണിയില്‍ വില കുറവ്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കശുമാവുകളുടെ എണ്ണം കുറഞ്ഞു. പാകമായ കശുവണ്ടികള്‍ താഴെ വീണ് നശിച്ച്‌ പോകുന്നതിലാണ് ഇപ്പോള്‍ വിഷമം.

താഴെ വീഴുന്ന കശുവണ്ടി നശിച്ചുപോകുന്നതിന് മുൻപ് ശേഖരിക്കാനും, കേടുപാടുകള്‍ കൂടാതെ സൂക്ഷിക്കാനും സേനാംഗങ്ങളുടെ ഒരു കമ്മിറ്റി രൂപീകരിച്ച്‌ ഉത്തരവായി. റാങ്കനുസരിച്ച്‌ മൂന്നുപേരെ ചുമതലപ്പെടുത്തുകയും ചെയ്തു.

വെറുതെ ശേഖരിച്ചാല്‍ മാത്രം പോരാ, കമ്മിറ്റി ശേഖരിക്കുന്ന കശുവണ്ടിയുടെ അളവ് മുടക്കം കൂടാതെ കൃത്യമായി രേഖപ്പെടുത്തി അസി.കമാണ്ടന്റ് വഴി, കമാണ്ടന്റിനെ അറിയിക്കുകയും വേണം. പുതിയ ഉത്തരവില്‍ പൊലീസുകാര്‍ സന്തുഷ്ടരാണോ എന്ന് വ്യക്തമല്ല.

കശുവണ്ടി ശേഖരണം മോശം കാര്യമാണ് എന്നൊന്നും ആരും പറയില്ല. അത് പൊലീസുകാരെ കൊണ്ടാണോ ചെയ്യിക്കേണ്ടത് എന്ന കാര്യത്തിലേ തര്‍ക്കമുള്ളു.