play-sharp-fill
“വീണാ അമ്മാമ്മേ നമ്മളുടെ മുഖ്യമന്ത്രിയോടു ഇങ്ങനെ ചെയ്യരുതേ …..പ്ളീസ്…  ആരോഗ്യമന്ത്രിയായി ഇനിയും തുടരണമോ എന്ന് താങ്കള്‍ തന്നെ തീരുമാനിക്കും..! കുറിപ്പ് വൈറൽ

“വീണാ അമ്മാമ്മേ നമ്മളുടെ മുഖ്യമന്ത്രിയോടു ഇങ്ങനെ ചെയ്യരുതേ …..പ്ളീസ്… ആരോഗ്യമന്ത്രിയായി ഇനിയും തുടരണമോ എന്ന് താങ്കള്‍ തന്നെ തീരുമാനിക്കും..! കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിനെ പരിഹസിച്ചു മാധ്യമപ്രവര്‍ത്തക ജിജി നിക്‌സണ്‍ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു.


മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ ചികിത്സയ്ക്കായി ഈ മാസം 23ന് അമേരിക്കയിലേക്ക് പോകുന്നത് സംബന്ധിച്ചാണ് കുറിപ്പ്. ആരോഗ്യ രംഗത്ത് നമ്പര്‍ വണ്‍ എന്ന് പറയുന്ന കേരളത്തില്‍ നിന്നും എന്തിനാണ് മുഖ്യമന്ത്രി ചികിത്സ തേടി അമേരിക്കയില്‍ പോകുന്നത് ആരോഗ്യ വകുപ്പിന്റെ കഴിവ് കേടല്ലേയെന്നും വീണാ ആരോഗ്യമന്ത്രിയായി ഇനിയും തുടരണമോ എന്നും ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും ജിജി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘അതിവേദന സഹിക്കാന്‍ ആവാതെ അണ്ണന്‍ ഇടയ്ക്കിടെ അങ്ങു ദൂരെ അമേരിക്കയിലേക്കു ഓടുകയാണ്. പാവം വിജയ് അണ്ണന്‍….. ഇതു ശരിയാണോ അമ്മാമ്മേ . ഒന്നുമില്ലേല്ലും വിജയ അണ്ണന് അങ്ങയുടെ പിതാവിന്റെ പ്രായമില്ലേ’- ജിജി പരിഹസിക്കുന്നു.

കുറിപ്പിൻ്റെ പൂര്‍ണ്ണ രൂപം

“വീണാ അമ്മാമ്മേ നമ്മളുടെ മുഖ്യമന്ത്രിയോടു ഇങ്ങനെ ചെയ്യരുതേ …..പ്ളീസ്…
വീണാ അമ്മാമ്മേ താങ്കള്‍ ആരോഗ്യമന്ത്രിയായി ഇനിയും തുടരണമോ എന്നു താങ്കള്‍ തന്നെ തീരുമാനിക്കുക. അങ്ങു ആരോഗ്യമന്ത്രി ആയിരിക്കുന്ന കേരളാ രാജ്യത്തു, മുഖ്യമന്ത്രി ആയിരിക്കുന്ന പിണറായി അണ്ണനു ഒരു നല്ല ചികിത്സ നല്‍കാന്‍ പോലും അങ്ങേയ്ക്കു ആവുന്നില്ല. അതുകൊണ്ടു അതിവേദന സഹിക്കാന്‍ ആവാതെ അണ്ണന്‍ ഇടയ്ക്കിടെ അങ്ങു ദൂരെ അമേരിക്കയിലേക്കു ഓടുകയാണു.

പാവം വിജയ് അണ്ണന്‍….. ഇതു ശരിയാണോ അമ്മാമ്മേ . ഒന്നു അല്ലേല്ലും വിജയ അണ്ണനു അങ്ങയുടെ പിതാവിന്റെ പ്രായമില്ലേ … മാതാപിതാക്കളെ ബഹുമാനിക്കാനും,സ്നേഹിക്കാനും പത്തു കല്പന എഴുതി കൈയ്യില്‍ തന്ന ക്രിസ്തുവിനെ, അവഗണിക്കുന്നതും, അവിടുത്തെ കല്പന ലംഘിക്കുന്നതും, ഒരു സത്യക്രിസ്ത്യാനി ആയ അമ്മാമ്മയ്ക്കു എങ്ങിനെ സാധിക്കുന്നു ? അമ്മാമ്മ ഈ ചെയ്യുന്നതു മഹാപാപം അല്ലേ ? സ്വന്തം വീട്ടിലെ പിതാവിനു പോലും നല്ല ചികിത്സ നല്‍കാന്‍ ആവാത്ത അമ്മാമ്മ, ദയവായി രാജിവച്ചു ,ആ പഴയ വാര്‍ത്താവായന പുനരാരംഭിക്കണം എന്നു അമ്മാമ്മയോടു അതീവ താഴ്മയായി അപേക്ഷിക്കുന്നു. റിപ്പോര്‍ട്ടര്‍ ടീവിലെ നികേഷ് മാമ്മന്‍ കഴിഞ്ഞ 65 ദിവസങ്ങള്‍ ആയി ‘ദിലീപ് വധം ‘ എന്ന അഡല്‍ട്ടു ഒള്ളി സിനിമ ഓടിച്ചച്ചോടിച്ച ആകെ ഭ്രാന്തു പിടിച്ചിരിക്കുകയാണു. കൊട്ടാരക്കര ബൈജവും ,രാഹുല്‍ ഈശ്വരനും തമ്മില്‍ ഉള്ള ചീത്തവിളിയും അടിയും കണ്ടുകണ്ടു നികേഷ് മാമ്മനു സമനില തെറ്റുമോ എന്നാണു എന്റെ പേടി.

ആകയാല്‍ അമ്മാമ്മ വേഗം ഈ പണി അവസാനിപ്പിച്ചു , ആ റിപ്പര്‍ ചാനലില്‍ ചേര്‍ന്നു, ആ പഴയ പണി അങ്ങു തുടങ്ങുക.

വിജയ് അണ്ണന്‍ കഴിഞ്ഞ തവണ അമേരിക്കയില്‍ പോയപ്പോള്‍ അമേരിക്കയില്‍ പേമാരിയും ,വെള്ളപൊക്കവും ,ഭൂകമ്പവും ഉണ്ടായതിനാല്‍, അണ്ണന്‍ അങ്ങോട്ടു ചെല്ലുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ ,പാവം അമേരിക്കകാര്‍ പേടിച്ചുവിറച്ചു ഉറക്കം കൂടി നഷ്ടപ്പെട്ടിരിക്കുകയാണു. പുഠിന്‍ ചേട്ടന്റെ ചീത്തവിളി കേട്ടു പാതിചത്തു ജീവിക്കുന്ന ബൈഡന്‍ അമ്മാവനും കൂട്ടരും ഇനി വിജയ് അണ്ണന്റെ രണ്ടാം വരവിനെ ഓര്‍ത്തു ഉള്ള ഭയവും ആകുലതയും നിമിത്തം പ്രാണനും കൊണ്ടു പരക്കം പാഞ്ഞാല്‍, അവരെ കുറ്റം പറയരുതു. ഇടി വെട്ടിയവന്റെ തലയില്‍ പാമ്പ് കൂടി കൊത്തിയാല്‍ ഉള്ള അവസ്ഥ എന്തു ഭയാനകം ആയിരിക്കും അമ്മാമ്മേ…..

പിന്നെ ഏറ്റവും ഒടുവില്‍ ആയി,ഞാന്‍ അമ്മാമ്മടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നു പറഞ്ഞു കേസെടുത്തു, എന്നെ ക്രൈം നന്ദേട്ടനെ ഇട്ട ആ ഭീകര സെല്ലില്‍ കൊണ്ടു ഇടരുതേ എന്നു ഒരു എളിയ അപേക്ഷ കൂടിയുണ്ടു.
Jiji Nixon
Editor
Indian’s News