play-sharp-fill
കോട്ടയം നഗരമധ്യത്തിലെ വാഴേമഠത്തിൽ ജ്വല്ലറിയിൽ ജിഎസ്ടി വിഭാഗത്തിൻ്റെ പരിശോധന

കോട്ടയം നഗരമധ്യത്തിലെ വാഴേമഠത്തിൽ ജ്വല്ലറിയിൽ ജിഎസ്ടി വിഭാഗത്തിൻ്റെ പരിശോധന

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരത്തിൽ സെൻട്രൽ ജംഗ്ഷനിലുള്ള വാഴേമഠത്തിൽ ജ്വല്ലറിയിൽ ജിഎസ്ടി വിഭാഗത്തിൻ്റെ പരിശോധന


ജിഎസ്ടിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഉണ്ടെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തുന്നത്. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. നഗരത്തിലെ നിരവധി സ്വർണ്ണ കടകൾ ജിഎസ്ടിയിൽ വെട്ടിപ്പ് നടത്തുന്നതായി മുൻപ് തന്നെ പരാതി ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹാവശ്യത്തിന് സ്വർണ്ണം കടം നൽകിയ ശേഷം പെൺകുട്ടികളുടെ ചെക്ക് വാങ്ങിക്കുന്ന സ്വർണ്ണക്കടക്കാരും നഗരത്തിലുണ്ട്.

കടം നല്കിയതിൻ്റെ പേരിൽ പലിശയും ഇരട്ടി പണിക്കൂലിയും വാങ്ങിക്കുകയും ഒരു മാസത്തിന് ശേഷം വരൻ്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയുമാണ് ഇവരുടെ രീതി. ഇത് സംബന്ധിച്ചുള്ള തേർഡ് ഐ വാർത്തയേ തുടർന്ന് ഇൻ്റലിജൻസ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.