play-sharp-fill
കെ സ്വിഫ്‌റ്റ് ബസുകൾ തുടർച്ചയായി അപകടത്തിൽപെടുന്നു; പരിചയമില്ലാത്ത ഡ്രൈവർമാരെ ബസ് ഓടിക്കാൻ ചുമതലപ്പെടുത്തിയത്; ഉത്തരവാദിത്തം മാനേജ്‌മെന്റിനെന്ന് സിഐടിയു

കെ സ്വിഫ്‌റ്റ് ബസുകൾ തുടർച്ചയായി അപകടത്തിൽപെടുന്നു; പരിചയമില്ലാത്ത ഡ്രൈവർമാരെ ബസ് ഓടിക്കാൻ ചുമതലപ്പെടുത്തിയത്; ഉത്തരവാദിത്തം മാനേജ്‌മെന്റിനെന്ന് സിഐടിയു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതുതായി സർവീസ് ആരംഭിച്ച കെ സ്വിഫ്‌റ്റ് ബസുകൾ തുടർച്ചയായി അപകടത്തിൽ പെട്ടതിന്റെ ഉത്തരവാദിത്തം മാനേജ്‌മെന്റിനെന്ന് സിഐടിയു.


പരിചയമില്ലാത്ത ഡ്രൈവർമാരെ ബസ് ഓടിക്കാൻ ചുമതലപ്പെടുത്തിയതാണ് അപകടങ്ങൾ ഉണ്ടാക്കിയതെന്ന് സിഐടിയു കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടങ്ങളെ കുറിച്ച് അന്വേഷണം വേണമെന്നും വർക്കിങ് പ്രസിഡണ്ട് ഹരികൃഷ്‌ണൻ ആവശ്യപ്പെട്ടു.

കന്നിയാത്രക്ക് പിന്നാലെ നാല് തവണയാണ് കെ സ്വിഫ്‌റ്റ്‌ അപകടത്തിൽ പെട്ടത്. തൃശൂരുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും ചെയ്‌തിരുന്നു. സംഭവത്തിൽ ബസിന്റെ ഡ്രൈവർ വിനോദിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്‌റ്റർ ചെയ്‌ത ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. വഴിയാത്രക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ, ഇദ്ദേഹത്തെ ആദ്യം ഇടിച്ച പിക്ക് അപ്പ് വാൻ ഡ്രൈവർ സൈനുദ്ദീനും അറസ്‌റ്റിലായി. ഇരുവരെയും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടിരിക്കുകയാണ്.