play-sharp-fill
“കണ്ടു ഞാൻ കൃഷ്ണനെ ഗോപാലകൃഷ്ണനെ കോടക്കാർ വർണനെ കാർവർണനെ” വിഷു കാലമായാൽ ഹരിശ്രീ അശോകനെ ഓർമ്മിക്കാത്ത മലയാളികൾ ചുരുക്കമാണ് ;വിഷു ദിനത്തിൽ   മീശമാധവനിലെ കൃഷ്ണവേഷം ചെയ്ത ഓർമ്മ  പങ്കുവച്ച് ഹരിശ്രീ അശോകൻ

“കണ്ടു ഞാൻ കൃഷ്ണനെ ഗോപാലകൃഷ്ണനെ കോടക്കാർ വർണനെ കാർവർണനെ” വിഷു കാലമായാൽ ഹരിശ്രീ അശോകനെ ഓർമ്മിക്കാത്ത മലയാളികൾ ചുരുക്കമാണ് ;വിഷു ദിനത്തിൽ മീശമാധവനിലെ കൃഷ്ണവേഷം ചെയ്ത ഓർമ്മ പങ്കുവച്ച് ഹരിശ്രീ അശോകൻ

സ്വന്തം ലേഖിക

കൊച്ചി :വിഷു ആകുമ്പോൾ ഹരിശ്രീ അശോകനെ ഓർമ്മിക്കാത്ത മലയാളികൾ ചുരുക്കമാണ്. മീശമാധവനിലെ കൃഷ്ണവേഷം ഫേയ്‌സ്ബുക്കിലേയും വാട്ട്സ്ആപ്പിലെയും സ്റ്റാറ്റസുകളായി മാറും.


മീശമാധവനിലെ കൃഷ്ണവേഷം ചെയ്ത ഓർമ്മ പങ്കുവച്ച് ഹരീശ്രീ അശോകൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷ്ണനെ കളാറാക്കാൻ കുറച്ച് പാട് പെട്ടു. ആ ഷോട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടു. ലാലു, അസോസിയേറ്റ്, അസിസ്റ്റന്റ് എല്ലാവരും പറഞ്ഞു. എനിക്ക് വലിയ ആവേശമായി. പക്ഷേ പിന്നീട് റൂമിലെത്തി ഈ നീല നിറം ഉരച്ചുകളയാൻ നോക്കിയപ്പോഴാണ് മനസിലാകുന്നത്. നിറം പോകുന്നില്ല. കുറേ സമയമെടുത്ത് ഞാൻ ഒരുവിധമെല്ലാം കളഞ്ഞു. എന്നിട്ടും ചിലയിടങ്ങളിൽ ഈ നിറം ഏറെ കാലത്തോളം മായാതെ കിടന്നു. ഒരു ഷേയ്ഡ് പോലെ കാണാമായിരുന്നു. അപ്പോഴെല്ലാം ഞാൻ കൃഷ്ണനെ ഓർത്തു’- ഹരിശ്രീ അശോകൻ പറഞ്ഞു.

രംഗം ചിത്രികരിക്കുന്ന സമയത്ത് ലാൽ ജോസ് ഉൾപ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു. അപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു പ്രേക്ഷകർക്കും ഇഷ്ടമാകുമെന്ന്. സന്ദർഭത്തോട് ഇഴുകി ചേർന്നപ്പോൾ അറിയാതെ ചില ആക്ഷനുകൾ വന്നുപോയെന്നാണ് ഹരിശ്രീ അശോകൻ പറഞ്ഞു. ഇനിയൊരു കൃഷ്ണ വേഷം ചെയ്യേണ്ടി വന്നാലും സന്തോഷത്തോടെ സ്വീകരിക്കും. സിനിമ പ്രേഷക മനസിലേക്ക് ആഴ്ന്നിറങ്ങിയതാണ് ഇപ്പോഴും ലഭിക്കുന്ന അംഗികാരത്തിന് പിന്നിലെന്നും ഹരിശ്രി അശോകൻ വ്യക്തമാക്കി.