play-sharp-fill
വിഷുക്കാലം മുന്നിൽ കണ്ട് നടത്തിയ നെൽകൃഷി വെള്ളത്തിലായതിന്റെ ദുരിതത്തിൽ കുട്ടനാട്ടിലെ കർഷകർ ; കോട്ടയം ജില്ലയിൽ  പതിനാലരക്കോടി രൂപയുടെ കൃഷിനാശമുണ്ടായെന്ന് കണക്കുകൾ

വിഷുക്കാലം മുന്നിൽ കണ്ട് നടത്തിയ നെൽകൃഷി വെള്ളത്തിലായതിന്റെ ദുരിതത്തിൽ കുട്ടനാട്ടിലെ കർഷകർ ; കോട്ടയം ജില്ലയിൽ പതിനാലരക്കോടി രൂപയുടെ കൃഷിനാശമുണ്ടായെന്ന് കണക്കുകൾ

സ്വന്തം ലേഖിക

കോട്ടയം :വിഷുക്കാലം മുന്നിൽ കണ്ട് നടത്തിയ നെൽകൃഷി വെള്ളത്തിലായതിന്റെ ദുരിതത്തിലാണ് കുട്ടനാട്ടിലെ കർഷകർ. മടവീണതോടെ 600 ഏക്കർ കൃഷിയാണ് കൈനകിരി സി-ബ്ലോക്കിൽ പൂർണമായും നശിച്ച് പോയത്. 250 ഓളം കർഷകരുടെ അധ്വാനമാണ് ഇതോടെ പാഴായത്. കോട്ടയം ജില്ലയിൽ മാത്രം പതിനാലരക്കോടി രൂപയുടെ കൃഷിനാശമുണ്ടായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു


കാർഷിക സമൃദ്ധിയെ ഓർമിപ്പിക്കുന്ന വിഷുദിനത്തിലും കർഷകർ ദുരിതത്തിലായിരിക്കുകയാണ്. കൈനകിരി പഞ്ചായത്തിലെ ഒന്നാം വാർഡിലെ 250 ഓളം കർഷകർ ആറ് മാസമായി നടത്തിയ അധ്വാനമാണ് പാഴായത്. ഇവിടെ ഒരു ഏക്കരറിന് 22,000 രൂപ പാട്ടം തന്നെ നൽകണം. ഒരു ഏക്കർ കൃഷിക്ക് 40,000 രൂപയ്ക്ക് മുകളിൽ ചെലവാകും. ഈ ഘട്ടത്തിലാണ് മടവീഴ്ചയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം സ്വാമിനാഥൻ കമ്മീഷന്റെ കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി മട കുത്തി പുറം ബണ്ട് ബലപ്പെടുത്തുക എന്നതാണ് കർഷകരുടെ ആവശ്യം.
കോട്ടയത്തെ നാട്ടകം പാടശേഖരവും വലിയ നാശനഷ്ടത്തിലാണ്. ഇവിടുത്തെ നെല്ല് കൊയ്യാൻ സാധിക്കാതെ അഴുകിയ നിലയിലാണ്. ഏക്കറിന് 50,000 രൂപ നഷ്ടമാണ് ഇവിടെ കർഷകർക്കുണ്ടായത്.