play-sharp-fill
ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുമ്പോൾ നന്മയുടെ കണിയൊരുക്കി വീണ്ടും  ലിൻസി ടീച്ചർ  അമ്പരപ്പിക്കുന്നു; വിഷുവിന്  കുരുന്നുകൾക്ക് വിഷുകൈനീട്ടം നല്കി ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ഉത്സവമായ വിഷുവിനെ കൂടുതൽ അർത്ഥവത്താക്കുന്നു; കണിക്കൊന്നയുടെ മനേഹാരിത പോലെ…

ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുമ്പോൾ നന്മയുടെ കണിയൊരുക്കി വീണ്ടും ലിൻസി ടീച്ചർ അമ്പരപ്പിക്കുന്നു; വിഷുവിന് കുരുന്നുകൾക്ക് വിഷുകൈനീട്ടം നല്കി ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ഉത്സവമായ വിഷുവിനെ കൂടുതൽ അർത്ഥവത്താക്കുന്നു; കണിക്കൊന്നയുടെ മനേഹാരിത പോലെ…

സ്വന്തം ലേഖിക

കട്ടപ്പന : നന്മയുടെ പുത്തൻ പാഠങ്ങൾ ചൊല്ലിക്കൊടുത്ത് ഒരു തലമുറയ്ക്ക് വഴികാട്ടിയായി വിജയയാത്ര തുടരുന്ന ലിൻസി ടീച്ചറുടെ അധ്യാപന ജീവിതത്തിൽ ഒരു പൊൻതൂവൽകൂടി എഴുതിചേർക്കുന്നു. വിഷുവെന്ന് കേൾക്കുമ്പോൾ മലയാളികളുടെ ഓർമ്മകളിൽ ആദ്യം എത്തുക വിഷുകൈനീട്ടവും കണിക്കൊന്നയും.

ഇവ രണ്ടും ഇത്തവണ ലിൻസി ടീച്ചറുടെ കുരുന്നുകൾക്ക് കൂടുതൽ പ്രിയപ്പെട്ടതാകും, കാരണം ഇവ ലഭിക്കുന്നത് അവരുടെ പ്രിയപ്പെട്ട അധ്യാപകയിൽ നിന്നാകുമ്പോൾ.


മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രൈമറി വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും വിഷുകൈനീട്ടം നൽകിയാണ് ഇത്തവണത്തെ വിഷു ലിൻസി ജോർജ്‌ എന്ന അധ്യാപിക ആഘോഷമാക്കുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ തപാൽ വകുപ്പിന്റെ സഹകരണത്തോടെ കണിക്കൊന്നയുടെ മനോഹരമായ ചിത്രം ആലേഖനം ചെയ്ത പ്രത്യേക കവറിൽ പോസ്റ്റുമാൻ കുട്ടികളുടെ വീടുകളിൽ ലിൻസി ടീച്ചർ നൽകുന്ന കൈനീട്ടം എത്തിച്ചു നൽകും . നുറ് രൂപാ വീതമാണ് ഓരോ കുട്ടിക്കും ടീച്ചർ നൽകുന്നത്. തപാൽ വകുപ്പ് ഒരു രൂപാ കൂടി ചേർത്ത് നുറ്റൊന്നു രൂപ നൽകും .

മുരിക്കാട്ടുകുടി സ്കൂളിലെ എൺപത്തി മുന്ന് കുട്ടികൾക്ക് ഈ വിഷുകൈനീട്ടം ലഭിക്കും . തന്റെ ശമ്പളത്തിൽ നിന്നാണ് പ്രൈമറി വിഭാഗം അദ്ധ്യാപികയായ ലിൻസി ഇതിനുള്ള തുക കണ്ടെത്തിയിരിക്കുന്നത് .

വിഷുകൈനീട്ടം പദ്ധതിയുടെ ഉദ്ഘാടനം കട്ടപ്പന മെയിൻ പോസ്റ്റ് ഓഫിസിൽ വച്ച് നടന്ന ചടങ്ങിൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് നിർവഹിച്ചു .കട്ടപ്പന നഗരസഭാ കൗൺസിലർ ബീന ടോമി , പോസ്റ്റ് മാസ്റ്റർ ജി.സുനിൽ ,ഇൻസ്‌പെക്ടർ ഷിഹാജ് പി എ എന്നിവർ പ്രസംഗിച്ചു . പോസ്റ്റൽ മാർക്കറ്റിംഗ് എക്സിക്യുട്ടീവ് ഗിന്നസ് മാടസ്വാമി പരിപാടികൾക്ക് നേതൃത്വം നൽകി .