play-sharp-fill
ആലപ്പുഴയിൽ  വീടിന് തീപിടിച്ചു; ടി വിയില്‍ നിന്ന് തീയും പുകയും ഉയർന്നു; ഹാള്‍ കത്തിനശിച്ചു; ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നി​ഗമനം

ആലപ്പുഴയിൽ വീടിന് തീപിടിച്ചു; ടി വിയില്‍ നിന്ന് തീയും പുകയും ഉയർന്നു; ഹാള്‍ കത്തിനശിച്ചു; ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നി​ഗമനം

സ്വന്തം ലേഖകൻ

ഹരിപ്പാട്: ആലപ്പുഴ ആറാട്ടുപുഴയില്‍ വീടിന് തീപിടിച്ചു. ആറാട്ടുപുഴ വലിയഴീക്കല്‍ അയ്യത്തു തെക്കതില്‍ വിനോദ് സോമന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്.


അപകടത്തില്‍ ഹാള്‍ കത്തിനശിച്ചു. കഴിഞ്ഞദിവസം രാവിലെ ഏഴരയോടെ ടി വിയില്‍ നിന്ന് തീയും പുകയും ഉയരുന്നതാണ് വീട്ടിലുള്ളവര്‍ അദ്യം കാണുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ടി വി വെച്ചിരുന്ന കബോര്‍ഡു കത്തി ഹാള്‍ മുഴുവനായി തീ പടരുകയായിരുന്നു. സോഫയും തുണികളുമെല്ലാം കത്തി ചാമ്പലായി. ചൂടേറ്റ് ജനാലകളുടെ ഗ്ലാസുകളും പൊട്ടി. ഭിത്തിയും വീണ്ടു കീറി.

ഓടിക്കൂടിയ പ്രദേശവാസികള്‍ വെളളവും മറ്റും കോരിയൊഴിച്ചാണ് തീ അണച്ചത്. മുറികളിലേക്ക് തീ പടരാഞ്ഞതാണ് വലിയ അപകടം ഒഴിവാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്.