play-sharp-fill
താമരശ്ശേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച് നാല് പേര്‍ക്ക് പരുക്ക്

താമരശ്ശേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച് നാല് പേര്‍ക്ക് പരുക്ക്

സ്വന്തം ലേഖകൻ
കോഴിക്കോട്: താമരശ്ശേരി പെരുമ്പള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച് നാല് പേര്‍ക്ക് പരുക്ക്. സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ക്കും കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും ആണ് പരുക്കേറ്റത്.

ബംഗ്ലൂരുവില്‍ നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍വശത്തേക്ക് കുതിക്കുകയും ഈ സമയം താമരശ്ശേരി ഭാഗത്തുനിന്ന് വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു. മരത്തിലിടിച്ചാണ് കാര്‍ നിന്നത്.


സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന താമരശ്ശേരി കുടുക്കിലുമാരം സ്വദേശികളായ ഉനൈസ് ബന്ധു മുഹമ്മദ് നിഹാല്‍, കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മിലന്‍, കൊച്ചി സ്വദേശി ഹരീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.