play-sharp-fill
അമിത വേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്ലസ് ടു വിദ്യാര്‍ഥിക്കെതിരെ കേസ്   ; അലക്ഷ്യമായി  വാഹനമോടിച്ചതിനും അമിത വേഗത്തിനുമാണ്  കാഞ്ഞിരത്തുംമൂട് സ്വദേശിയായ വിദ്യാര്‍ഥിക്കെതിരെ    പോലീസ് കേസെടുത്തത്

അമിത വേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്ലസ് ടു വിദ്യാര്‍ഥിക്കെതിരെ കേസ് ; അലക്ഷ്യമായി വാഹനമോടിച്ചതിനും അമിത വേഗത്തിനുമാണ് കാഞ്ഞിരത്തുംമൂട് സ്വദേശിയായ വിദ്യാര്‍ഥിക്കെതിരെ പോലീസ് കേസെടുത്തത്

സ്വന്തം ലേഖിക

കൊല്ലം: ചിതറയില്‍ പൊലീസിനെ വെട്ടിച്ചു കടന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിക്കെതിരെ കേസ്. അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് നടപടി.കാഞ്ഞിരത്തും മൂട് സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിനും അമിത വേഗത്തിനുമാണ് കേസ്.

തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ചിതറ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ഈ വഴി ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ചെത്തിയ പ്ലസ് ടു വിദ്യാര്‍ഥികള്‍ അപകടമുണ്ടാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group