play-sharp-fill
നമ്മൾക്കും ജീവിക്കണം ഭിക്ഷ തരൂ; കെഎസ്ആർടിസി ശമ്പളം നല്കാത്തതിൽ പ്രതിഷേധിച്ച് ഒറ്റയാൾ ഭിക്ഷാടന സമരവുമായി ജീവനക്കാരൻ

നമ്മൾക്കും ജീവിക്കണം ഭിക്ഷ തരൂ; കെഎസ്ആർടിസി ശമ്പളം നല്കാത്തതിൽ പ്രതിഷേധിച്ച് ഒറ്റയാൾ ഭിക്ഷാടന സമരവുമായി ജീവനക്കാരൻ

സ്വന്തം ലേഖകൻ

പയ്യന്നൂർ: കെഎസ്ആർടിസി ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ഒറ്റയാൾ ഭിക്ഷാടന സമരവുമായി ജീവനക്കാരൻ.


വിഷുവും ഈസ്റ്ററും അടുത്തെത്തിയിട്ടും ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ഡ്രൈവർ കം കണ്ടക്ടർ കെ.കെ.സഹദേവനാണ് പയ്യന്നൂർ ഡിപ്പോയ്ക്ക് മുന്നിൽ ഒറ്റയാൾ ഭിക്ഷാടന സമരം നടത്തിയത്. മാസം പിറന്ന് 10 ദിവസം കഴിഞ്ഞിട്ടും കെഎസ്ആർടിസി ശമ്പളം നൽകിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ പ്രതിഷേധിച്ചാണ് സഹദേവൻ നമ്മൾക്കും ജീവിക്കണം ഭിക്ഷ തരൂ എന്ന പ്ലേ കാർഡ് കഴുത്തിൽ തൂക്കിയിട്ടും കയ്യിൽ ഉയർത്തിപ്പിടിച്ചും ഡിപ്പോയ്ക്ക് മുന്നിൽ ഒരു തുണി വിരിച്ച് സമരം നടത്തിയത്.

ഉച്ച വരെ സമരം നടത്തിയ സഹദേവൻ ഉച്ചയ്ക്ക് ശേഷം തന്റെ ഡ്യൂട്ടി ഏറ്റെടുത്ത് നെടുങ്കണ്ടം റൂട്ടിലേക്കു ബസ് സർവീസ് നടത്തി. സഹദേവന്റെ സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തൊഴിലാളികൾ സമരത്തിന്റെ വീഡിയോ നവമാധ്യമങ്ങളിൽ പങ്കുവച്ച് അനുഭാവം പ്രകടിപ്പിച്ചു.