ഗുണ്ടാനിയമം: പൊലീസ് നൽകുന്ന ശുപാർശകളിൽ മൂന്നാഴ്ചക്കകം ജില്ലാ കളക്ടമാർ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഗുണ്ടാനിയമത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നൽകുന്ന ശുപാർശകളിൽ മൂന്നാഴ്ചക്കകം ജില്ലാ കളക്ടമാർ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കാപ്പാ നിയമ പ്രകാരം ഗുണ്ടകളെ കരുതൽ തടുങ്കലിൽ എടുക്കുന്നതിനും നടുകടത്തുന്നതിനുമുള്ള ശുപാർശകളിൽ കളക്ടർമാർ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നില്ലെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതല തലയോഗത്തിലായിരുന്നു തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുണ്ടാനിയമപ്രകാരമുള്ള ശുപാർശകള്‍ പരിശോധിക്കാൻ ഒരു ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള സെൽ കളക്ടറേറ്റുകളിൽ രൂപീകരിക്കണം.
പൊലീസ് ശുപാർശകളിൽ കളക്ടർമാർ പ്രത്യേക ശ്രദ്ധ നൽകുകയും ജില്ലാ പൊലീസ് മേധാവിമാരുമായി സഹകരിച്ച് പ്രവർത്തിക്കുകയും വേണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഗുണ്ടാനിയമത്തിൽ കളക്ടർമാർക്ക് പരിശീലനം നൽകാനും ചീഫ് സെക്രട്ടറിയോട് നിർദ്ദേശം നൽകി