play-sharp-fill
സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരാൻ സാധ്യത ;കോട്ടയം ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്;ജാഗ്രത നിർദേശവുമായി കാലാവസ്ഥ  വകുപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരാൻ സാധ്യത ;കോട്ടയം ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്;ജാഗ്രത നിർദേശവുമായി കാലാവസ്ഥ വകുപ്പ്

സ്വന്തം ലേഖിക

തിരുവനന്തപുരം: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അല‌ർട്ടുകൾ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണു ജാ‍ഗ്രതാ നിര്‍ദേശം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.


ചൊവ്വാഴ്ച (12) – പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധൻ (13) – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വ്യാഴം (14) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വെള്ളി പത്തനംതിട്ട, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.