സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷന് മുന്‍ അധ്യക്ഷയുമായ എം സി ജോസഫൈന് നാടിന്റെ യാത്രാമൊഴി;സിഎസ്എ ഹാളില്‍ പൊതുദര്‍ശനം തുടരുന്നു
സ്വന്തം ലേഖിക
കണ്ണൂർ :സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷന് മുന്‍ അധ്യക്ഷയുമായ എം സി ജോസഫൈന് നാടിന്റെ യാത്രാമൊഴി. അങ്കമാലിയിലെ വീട്ടിലും സി പി ഐ എം ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നൂറുകണക്കിന് പേര് അന്ത്യാഞ്ജലി അര്‍പ്പിച്ചു. അങ്കമാലി സി എസ് എ ഹാളിലെ പൊതുദര്‍ശനം തുടരുകയാണ്
മന്ത്രിമാരായ കെ രാജന്, പി രാജീവ് ,വി എന്‍ വാസവന്, മുന്‍ മന്ത്രിമാരായ പി കെ ശ്രീമതി, ജെ മേഴ്സിക്കുട്ടിയമ്മ, ബെന്നി ബെഹ്നാന് എം പി , അങ്കമാലി എം എല്‍ എ റോജി എം ജോണ്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഭൗതിക ശരീരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0