play-sharp-fill
ജോർജ് ജോസഫിനെ എസ് പി ആക്കിയതാര്? ചാനൽ ചർച്ചകളിൽ വിവരക്കേട് വിളിച്ചു പറയുന്ന റിട്ട എസ് പി യെന്ന് സ്വയം അവകാശപ്പെടുന്ന ജോർജ് ജോസഫ് “വെറും ഡിവൈഎസ്പി മാത്രം”  ഐ പി എസും ഇല്ല ഒരു കുന്തവുമില്ല; കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ യുവാവിനെ തല്ലിക്കൊന്ന് കൊണ്ടിട്ട ദിവസം ഗുണ്ടയെ വെടിവെച്ച് കൊന്നില്ലെന്ന് പറഞ്ഞ് എസ്എച്ച്ഒ യ്ക്കെതിരെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെയും ചാനൽ ചർച്ചയിൽ പൊട്ടിത്തെറിച്ചതും വ്യാജ എസ്പിയായ ജോർജ് ജോസഫ്

ജോർജ് ജോസഫിനെ എസ് പി ആക്കിയതാര്? ചാനൽ ചർച്ചകളിൽ വിവരക്കേട് വിളിച്ചു പറയുന്ന റിട്ട എസ് പി യെന്ന് സ്വയം അവകാശപ്പെടുന്ന ജോർജ് ജോസഫ് “വെറും ഡിവൈഎസ്പി മാത്രം” ഐ പി എസും ഇല്ല ഒരു കുന്തവുമില്ല; കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ യുവാവിനെ തല്ലിക്കൊന്ന് കൊണ്ടിട്ട ദിവസം ഗുണ്ടയെ വെടിവെച്ച് കൊന്നില്ലെന്ന് പറഞ്ഞ് എസ്എച്ച്ഒ യ്ക്കെതിരെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെയും ചാനൽ ചർച്ചയിൽ പൊട്ടിത്തെറിച്ചതും വ്യാജ എസ്പിയായ ജോർജ് ജോസഫ്

ഏ.കെ.ശ്രീകുമാർ

കോട്ടയം: ജോർജ് ജോസഫിനെ എസ് പി ആക്കിയത് മാധ്യമങ്ങൾ. ചാനൽ ചർച്ചകളിൽ വിവരക്കേട് വിളിച്ചു പറയുന്ന റിട്ട എസ് പി യെന്ന് സ്വയം അവകാശപ്പെടുന്ന ജോർജ് ജോസഫ് വെറും ഡിവൈഎസ്പി മാത്രമാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്.


കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ യുവാവിനെ തല്ലിക്കൊന്ന് കൊണ്ടിട്ട ദിവസം ഗുണ്ടയെ വെടിവെച്ച് കൊന്നില്ലെന്ന് പറഞ്ഞ് കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ യ്ക്കെതിരെയും സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെയും ചാനൽ ചർച്ചകളിൽ പൊട്ടിത്തെറിച്ചതും വ്യാജ എസ്പിയായ ജോർജ് ജോസഫാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവ ദിവസം വൈകിട്ട് നടന്ന ചാനൽ ചർച്ചകളിൽ കോട്ടയം നഗരത്തിലെ അതിക്രൂരമായ കൊലപാതകത്തെക്കുറിച്ച് റിട്ട.എസ്.പി പറഞ്ഞ വാക്കുകളാണ് അതി ഗംഭീരം.

പത്തൊൻപത് വയസുകാരനെ കൊന്ന് തോളിലിട്ട് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയ നഗരത്തിലെ ​ഗുണ്ടാ ലിസ്റ്റിൽപെട്ടയാൾ വെല്ലുവിളി നടത്തുമ്പോൾ എന്ത് കൊണ്ട് അവിടെയുണ്ടായിരുന്ന പൊലീസുകാർ പ്രതിയെ അകത്തിരിക്കുന്ന തോക്കെടുത്ത് വെടിവച്ച് കൊലപ്പെടുത്തിയില്ലെന്നായിരുന്നു ജോർജിൻ്റെ ആദ്യ ചോദ്യം

ആവേശത്തിന് ഇങ്ങനെ പലതും പറയാം, ചാനൽ ചർച്ച കേട്ടുകൊണ്ടിരിക്കുന്ന പൊട്ടന്മാർ കൈയ്യടിക്കും. എന്നാൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് മൂന്ന് പതിറ്റാണ്ടോളം പൊലീസിൽ സേവനമനുഷ്ഠിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇത് പറയുമ്പോൾ അദ്ദേഹത്തിന്റെ അറിവും വിവരവും സർവീസിലെ പാരമ്പര്യവും പരിശോധിക്കേണ്ടിയിരിക്കുന്നു.

കാരണം ഒരാളെ വെടിവച്ചിട്ടാൽ അതിന്റെ നിയമപരമായ വശങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ജ്ഞാനം പോര എന്നു വേണം കരുതാൻ.

ക്രിമിനലിനെ തോക്കെടുത്ത് കൊലപ്പെടുത്തിയ ശേഷം പൊലീസുകാരൻ നേരേ സബ് ജയിലിൽ പോയി ഉണ്ട തിന്നേണ്ടി വരുമെന്നുള്ളത് അദ്ദേഹം അറിയാതെ പോയതാണോ അതോ അറിയാമായിരുന്നിട്ടും ആവേശത്തിൽ പറഞ്ഞതാണോ എന്നൊന്നും അറിയില്ല. ഏതായാലും പുറത്തു വന്ന രേഖ പ്രകാരം ജോർജ് എസ്പിയല്ല, ഡിവൈഎസ്പിമാത്രമാണ്.

മാത്രവുമല്ല സർവ്വീസിലുടനീളം സസ്പെൻഷനടക്കമുള്ള ഗുരുതരമായ അച്ചടക്ക നടപടികൾക്ക് വിധേയനായിട്ടുമുണ്ട് ഇദ്ദേഹം.

1974ൽ എസ് ഐ ആയി സർവീസിൽ കയറിയ ഇദ്ദേഹം 83ൽ സിഐ ആയി.
97 ൽ ഡി വൈ എസ് പിയായി

81 ൽ ജോർജിൻ്റെ ഇൻക്രിമെൻ്റ്6 മാസത്തേക്ക് തടഞ്ഞു.

82 ൽ ആദ്യ സസ്പെൻഷൻ ലഭിച്ചു.

85 ൽ മൂന്ന് വർഷത്തേക്ക് വേതന വർദ്ധനവ് തടഞ്ഞു.

92 ൽ വീണ്ടും സസ്പെൻഷൻ

17/06/94ൽ വാർഷിക വേതന വർദ്ധനവ് ഒരു വർഷത്തേക്ക് തടഞ്ഞു.

07/10/94 ൽ വാർഷിക വേതന വർദ്ധനവ് വീണ്ടും ഒരു വർഷത്തേക്ക് തടഞ്ഞു

ഇങ്ങനെ സർവ്വീസിലുടനീളം 8 ൻ്റെ പണി വാങ്ങിയ ഉദ്യോഗസ്ഥനാണ് അന്തസായി പണിയെടുക്കുന്ന പൊലീസുകാരെ ചട്ടം പടിപ്പിക്കുന്നത്