play-sharp-fill
കള്ളൻ കൗണ്ടറിൽത്തന്നെ !!റെ​യി​ല്‍​വേ​ ​സ്റ്റേ​ഷ​നി​ലെ ടി​ക്ക​റ്റ് ​കൗ​ണ്ട​റി​ല്‍​ ​നി​ന്നു​ ​പ​ണം​ ​ക​വ​ര്‍​ന്നു ജീവനക്കാരൻ;  മോഷണദൃശ്യം ക്യാമറയിൽ പതിഞ്ഞതോടെ പ​ണം​ ​തി​രി​ച്ചു​ ​ന​ല്‍​കി തടിയൂരി; സംഭവം കാസർകോട്

കള്ളൻ കൗണ്ടറിൽത്തന്നെ !!റെ​യി​ല്‍​വേ​ ​സ്റ്റേ​ഷ​നി​ലെ ടി​ക്ക​റ്റ് ​കൗ​ണ്ട​റി​ല്‍​ ​നി​ന്നു​ ​പ​ണം​ ​ക​വ​ര്‍​ന്നു ജീവനക്കാരൻ; മോഷണദൃശ്യം ക്യാമറയിൽ പതിഞ്ഞതോടെ പ​ണം​ ​തി​രി​ച്ചു​ ​ന​ല്‍​കി തടിയൂരി; സംഭവം കാസർകോട്

സ്വന്തം ലേഖകൻ

കാ​സ​ര്‍​കോ​ട്:​ ​റെ​യി​ല്‍​വേ​ ​സ്റ്റേ​ഷ​നി​ലെ ടി​ക്ക​റ്റ് ​കൗ​ണ്ട​റി​ല്‍​ ​നി​ന്നു​ ​പ​ണം​ ​ക​വ​ര്‍​ന്നു. മോഷണദൃശ്യം ക്യാമറയിൽ പതിഞ്ഞ. ഒ​ടു​വി​ല്‍​ ​പ​ണി​ ​കി​ട്ടു​മെ​ന്ന​റി​ഞ്ഞ​തോ​ടെ പ​ണം​ ​തി​രി​ച്ചു​ ​ന​ല്‍​കി റെ​യി​ല്‍​വേ​ ​ജീ​വ​ന​ക്കാ​ര​ന്‍​ ​​ ​ത​ടി​യൂ​രി.


​ക​ഴി​ഞ്ഞ​ദി​വ​സം​ ​രാ​ത്രി​യാ​ണ് ​സം​ഭ​വം.​ ​ടി​ക്ക​റ്റ് ​കൗ​ണ്ട​റി​നു​ ​സ​മീ​പ​ത്താ​യി​ ​റെ​യി​ല്‍​വേ​ ​റി​ട്ട.​ ​ജീ​വ​ന​ക്കാ​ര​ന്‍​ ​ന​ട​ത്തു​ന്ന​ ​’​ജ​ന​ ​സാ​ധാ​ര​ണ​’​ ​അ​ണ്‍​ ​റി​സ​ര്‍​വ്ഡ് ​ടി​ക്ക​റ്റ് ​കൗ​ണ്ട​റി​ല്‍​ ​നി​ന്നു​ ​ടി​ക്ക​റ്റ് ​വി​റ്റു​ ​കി​ട്ടി​യ​ ​ആ​യി​ര​ത്തോ​ളം​ ​രൂ​പ​യാ​ണ് ​കൗ​ണ്ട​ര്‍​ ​ഉ​ട​മ​ ​അ​റി​യാ​തെ​ ​ജീ​വ​ന​ക്കാ​ര​ന്‍​ ​പോ​ക്ക​റ്റി​ലാ​ക്കി​യ​ത്.​ ​

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാ​ത്ര​ക്കാ​രു​ടെ​ ​തി​ര​ക്ക് ​കു​റ​ഞ്ഞ​തോ​ടെ​ ​കൗ​ണ്ട​റി​ല്‍​ ​ഉ​ണ്ടാ​യി​രു​ന്ന​യാ​ള്‍​ ​അ​ല്‍​പ​സ​മ​യം​ ​വി​ശ്ര​മി​ക്കാ​നാ​യി​ ​പു​റ​ത്തു​പോ​യ​പ്പോ​ള്‍​ ​കൗ​ണ്ട​ര്‍​ ​പൂ​ട്ടി​യി​രു​ന്നി​ല്ല.​ ​ഇ​ത് ​ശ്ര​ദ്ധി​ച്ചു​കൊ​ണ്ടി​രു​ന്ന​ ​ജീ​വ​ന​ക്കാ​ര​ന്‍​ ​ടി​ക്ക​റ്റ് ​മെ​ഷ​നി​ലെ​ ​ബോ​ക്സി​ല്‍​ ​സൂ​ക്ഷി​ച്ച​ ​പ​ണം​ ​എ​ടു​ക്കു​ക​യാ​യി​രു​ന്നു.​

​പ​ണം​ ​എ​ണ്ണി​യെ​ടു​ത്ത് ​പോ​ക്ക​റ്റി​ല്‍​ ​ഇ​ടു​ന്ന​ത് ​സ്റ്റേ​ഷ​നി​ലെ​ ​സി.​സി.​ടി.​വി​ ​കാ​മ​റ​ ​ഒ​പ്പി​യെ​ടു​ത്തി​രു​ന്നു.​ ​അ​ല്പം​ ​ക​ഴി​ഞ്ഞു​ ​കൗ​ണ്ട​റി​ലെ​ത്തി​യ​ ​ജീ​വ​ന​ക്കാ​ര​ന്‍​ ​നോ​ക്കി​യ​പ്പോ​ഴാ​ണു​ ​പ​ണം​ ​ന​ഷ്ട​മാ​യ​ ​വി​വ​രം​ ​അ​റി​യു​ന്ന​ത്.

ഉ​ട​നെ​ ​ടി​ക്ക​റ്റ് ​കൗ​ണ്ട​റി​ല്‍​ ​ഡ്യൂ​ട്ടി​യി​ല്‍​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ജീ​വ​ന​ക്കാ​രോ​ട് ​ഇ​തേ​ക്കു​റി​ച്ച്‌ ​തി​ര​ക്കി​യെ​ങ്കി​ലും​ ​തി​ര​ക്കാ​യി​രു​ന്നു​വെ​ന്നും​ ​ക​ണ്ടി​ല്ലെ​ന്നു​മു​ള്ള​ ​മ​റു​പ​ടി​യാ​യി​രു​ന്നു​ ​ന​ല്‍​കി​യ​ത്.​ ​തു​ട​ര്‍​ന്ന് ​റെ​യി​ല്‍​വേ​ ​പ്രൊ​ട്ട​ക്‌​ഷ​ന്‍​ ​ഫോ​ഴ്സ് ​ഉ​ദ്യോ​ഗ​സ്ഥ​രോ​ടു​ ​പ​രാ​തി​പ്പെ​ട്ടു.​

​അ​വ​രെ​ത്തി​ ​സി.​സി.​ടി.​വി​ ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു​ ​ക​ള്ള​ന്‍​ ​കൗ​ണ്ട​റി​ല്‍​ ​ത​ന്നെ​ ​ഉ​ണ്ടെ​ന്നു​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ജീ​വ​ന​ക്കാ​ര​ന്‍​ ​ആ​ദ്യം​ ​ഒ​ഴി​ഞ്ഞു​മാ​റി​യെ​ങ്കി​ലും​ ​സി​സി​ടി​വി​ ​ദൃ​ശ്യ​ങ്ങ​ള്‍​ ​ഉ​ണ്ടെ​ന്ന് ​ബോ​ധ്യ​പ്പെ​ട്ട​തോ​ടെ​ ​സ​മ്മ​തി​ക്കു​ക​യും​ ​പ​ണം​ ​തി​രി​കെ​ ​ന​ല്‍​കു​കു​മാ​യി​രു​ന്നു.​

പ​ണം​ ​ന​ഷ്ട​പ്പെ​ട്ട​ ​ടി​ക്ക​റ്റ് ​കൗ​ണ്ട​റി​ലെ​ ​റി​ട്ട.​ ​ജീ​വ​ന​ക്കാ​ര​ന് ​പ​രാ​തി​ ​ഇ​ല്ലെ​ന്ന് ​അ​റി​യി​ച്ച​തി​നാ​ല്‍​ ​ആ​ര്‍.​പി.​എ​ഫ് ​ന​ട​പ​ടി​ക്കു​ ​മു​തി​ര്‍​ന്നി​ല്ല.