play-sharp-fill
കെട്ടിടങ്ങൾക്ക് ബലക്ഷയം; തിരുനക്കര ബസ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ളക്സ് പൊളിക്കുന്നതിന്റെ ഭാഗമായി അമ്പത്തിരണ്ട് കടക്കാര്‍ ഏഴ് ദിവസത്തികം ഒഴി‌ഞ്ഞുകൊടുക്കണമെന്ന കോട്ടയം നഗരസഭ;വിഷുകച്ചവടം നടത്താൻ മാർഗ്ഗമില്ലാതെ പെരുവഴിയിലായി കച്ചവടക്കാർ

കെട്ടിടങ്ങൾക്ക് ബലക്ഷയം; തിരുനക്കര ബസ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ളക്സ് പൊളിക്കുന്നതിന്റെ ഭാഗമായി അമ്പത്തിരണ്ട് കടക്കാര്‍ ഏഴ് ദിവസത്തികം ഒഴി‌ഞ്ഞുകൊടുക്കണമെന്ന കോട്ടയം നഗരസഭ;വിഷുകച്ചവടം നടത്താൻ മാർഗ്ഗമില്ലാതെ പെരുവഴിയിലായി കച്ചവടക്കാർ

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ളക്സ് പൊളിക്കുന്നതിന്റെ ഭാഗമായി 52 കടക്കാര്‍ ഏഴ് ദിവസത്തികം ഒഴി‌ഞ്ഞുകൊടുക്കണമെന്ന നഗരസഭയുടെ നിര്‍ദ്ദേശം കച്ചവടക്കാരെ പെരുവഴിയിലാക്കുന്നു.


കൊവിഡിന് ശേഷം സാമ്പത്തികമായി തകര്‍ന്ന കച്ചവടക്കാരെ വഴിയാധാരമാക്കരുതെന്ന ആവശ്യം നഗരസഭ അംഗീകരിക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടത്തിന് ബലക്ഷയമെന്ന് കാട്ടി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയെ തുര്‍ന്നാണ് നടപടികളുടെ തുടക്കം. ബലക്ഷയം പരിഹരിക്കാന്‍ ടെന്‍ഡര്‍ വിളിച്ചിട്ടും ആരും ഏറ്റെടുത്തില്ല. തുടര്‍ന്നാണ് കെട്ടിടം പൊളിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.

എന്നാല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തേക്കാള്‍ പഴക്കമുഴള്ള പല മന്ദിരങ്ങളുമുള്ളപ്പോള്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും നഗരസഭ ജൂബിലി സ്മാരക മള്‍ട്ടി പ്ളക്സ് കം ബസ് ബേ പണിയാനാണ് പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കിയതെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.

കെട്ടിടത്തിന്റെ എ,ബി ബ്ളോക്കുകള്‍ക്ക് മാത്രമാണ് ബലക്ഷയമെന്നാണ് പരിശോധന നടത്തിയ വിദഗ്ദ്ധര്‍ കണ്ടെത്തിയത്. എന്നാല്‍ ഹൈക്കോടതിയെ അറിയിച്ചത് ബലക്ഷയത്തിന്റെ പേരില്‍ കെട്ടിടങ്ങള്‍ ഒന്നാകെ പൊളിക്കാമെന്ന തീരുമാനമാണ്.

സി, ഡി ബ്ളോക്കുകളും റോട്ടറി ക്ളബ് പുനരുദ്ധരിച്ച ഏക ശൗചാലയം കൂടിയും പൊളിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആക്ഷേപം.

ദിവസത്തിനകം ഒഴിഞ്ഞു നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് വ്യാപാരികള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കിയത്. തങ്ങളുടെ അവസ്ഥ പലതവണ നഗരസഭ അധികൃതരെ കണ്ട് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.