play-sharp-fill
ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന് കീഴിലെ പമ്പുകളിൽ ഇന്ധനം കിട്ടാനില്ല; സംസ്‌ഥാനത്ത്‌ എച്ച്പിയുടെ  ഇരുനൂറിലധികം  പമ്പുകളുടെ പ്രവർത്തനം നിർത്തിവെച്ചു

ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന് കീഴിലെ പമ്പുകളിൽ ഇന്ധനം കിട്ടാനില്ല; സംസ്‌ഥാനത്ത്‌ എച്ച്പിയുടെ ഇരുനൂറിലധികം പമ്പുകളുടെ പ്രവർത്തനം നിർത്തിവെച്ചു

സ്വന്തം ലേഖകൻ

കൊച്ചി: ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന് കീഴിലെ പമ്പുകളിൽ ഇന്ധനം കിട്ടാനില്ല. സംസ്‌ഥാനത്ത്‌ എച്ച്പിയുടെ 200ലധികം പമ്പുകളുടെ പ്രവർത്തനം നിർത്തിവെച്ചു. സ്വകാര്യ ഏജൻസിയായ ‘നയാര’ എനർജി ലിമിറ്റഡിന്റെ പമ്പുകളിൽ ഭൂരിഭാഗവും ഇന്ധനം ഇല്ലാത്തതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്.


മുൻകൂർ പണം അടച്ചിട്ടും കമ്പനി ആവശ്യത്തിന് ഇന്ധനം എത്തിക്കുന്നില്ലെന്നാണ് എച്ച്പി പമ്പകളുടെ പരാതി. പണം അടച്ചു ദിവസങ്ങൾ കാത്തിരുന്നാൽ ആവശ്യത്തിന്റെ പകുതി മാത്രം ഇന്ധനമാണ് പമ്പുകളിൽ എത്തുന്നത്. ഇതേ തുടർന്ന് ഗ്രാമീണ മേഖലകളിൽ അടക്കം പമ്പുകൾ അടച്ചിടേണ്ട അവസ്‌ഥയിലാണെന്ന് ഉടമകൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിദിനം ഇന്ധനവില ഉയരുന്ന സാഹചര്യത്തിൽ കോടികളുടെ ലാഭം ഉണ്ടാക്കാനായി കമ്പനി ഇന്ധനം പൂഴ്‌ത്തി വെക്കുന്നുവെന്നാണ് ആരോപണം.

വിപണിയിൽ പ്രാതിനിധ്യം ശക്‌തമാക്കാനായി പമ്പുകൾക്ക് നൽകിയിരുന്ന ക്രഡിറ്റ് സൗകര്യവും എച്ച്പി നിർത്തിയതോടെ ഉടമകൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഇപ്പോഴത്തേത് താൽക്കാലിക പ്രതിസന്ധി മാത്രമാണെന്നും ഉടൻ പരിഹരിക്കുമെന്നാണ് എച്ച്പി അധികൃതരുടെ വിശദീകരണം.