play-sharp-fill
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാറ് വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ;ഇയാൾ പെൺകുട്ടിയെ വീടിന്റെ ടെറസിൽ വച്ചും ബന്ധുവീട്ടിൽ വച്ചും പീഡിപ്പിച്ചെന്നാണ് കേസ്

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാറ് വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ;ഇയാൾ പെൺകുട്ടിയെ വീടിന്റെ ടെറസിൽ വച്ചും ബന്ധുവീട്ടിൽ വച്ചും പീഡിപ്പിച്ചെന്നാണ് കേസ്

സ്വന്തം ലേഖിക

കോഴിക്കോട്: സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറ് വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിലായി. ഒളവണ്ണ ചെറോട്ട്കുന്ന് സ്വദേശി കെ.വി.സഫ്വാൻ(22)ആണ് പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്റ്റഗ്രാം വഴിയാണ് സഫ്വാൻ പെൺകുട്ടിയുമായി സൗഹൃദത്തിലായത്.


പെൺകുട്ടിയെ വീടിന്റെ ടെറസിൽ വച്ചും ബന്ധുവീട്ടിൽ വച്ചും പീഡിപ്പിച്ചെന്നാണ് കേസ്. സഫ്വാന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നന്നെന്നും ഇത് ചോദിച്ചപ്പോള്‍ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് രക്ഷിതാക്കൾ പൊലീസില്‍ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സഫ്വാനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. പിന്നാലെ ബേപ്പൂർ ഇൻസ്പെക്ടർ വി. സിജിത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.