play-sharp-fill
മുണ്ടക്കയം-കോരുത്തോട് റൂട്ടിൽ  ബസുകൾ  സർവീസ് മുടക്കുന്നു; ദുരിതത്തിലായി ജനം; പരാതി പറഞ്ഞിട്ടും കണ്ണടച്ച് അധികൃതർ; സമരത്തിനൊരുങ്ങി നാട്ടുകാർ

മുണ്ടക്കയം-കോരുത്തോട് റൂട്ടിൽ ബസുകൾ സർവീസ് മുടക്കുന്നു; ദുരിതത്തിലായി ജനം; പരാതി പറഞ്ഞിട്ടും കണ്ണടച്ച് അധികൃതർ; സമരത്തിനൊരുങ്ങി നാട്ടുകാർ

സ്വന്തം ലേഖകൻ

കോട്ടയം; മുണ്ടക്കയം കോരുത്തോട് റൂട്ടിൽ സ്വകാര്യ ബസ്സുകൾ സ്ഥിരമായി സർവീസ് മുടക്കുന്നത് മൂലം ദുരിതത്തിലായി നാട്ടുകാർ.


ഇവിടെ നിന്നും ജോലി സ്ഥലങ്ങളിലേക്കും, സ്കൂളുകളിലേക്കും മറ്റാവശ്യങ്ങൾക്കുമായി യാത്രചെയ്യുന്ന നിരവധി ആളുകൾ ഇതുമൂലം ദുരിതം അനുഭവിക്കുകയാണ്. യാത്രാദുരിതത്തിന് പരിഹാരമുണ്ടായില്ലേൽ പ്രത്യക്ഷസമരത്തിന് തയ്യാറാകുമെന്ന് നാട്ടുകാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനം നിരവധി തവണ അധികാരികൾക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും എടുക്കാതെ ജനങ്ങളുടെ ദുരിതത്തിന് നേരെ കണ്ണടക്കുകയാണ് അധികൃതർ ചെയ്യുന്നത്.

ഞായറാഴ്ചകളിൽ ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നത് മൂന്നോ,നാലോ ബസുകൾ മാത്രമാണ് . ഞായറാഴ്ച്ച ദിവസം നിരവധി ബസുകൾ സർവ്വീസ് നടത്തുന്നില്ല. സന്ധ്യ കഴിഞ്ഞാൽ കോരൂത്തോട്ടിലേക്ക് പോകേണ്ടവർ ടാക്സി പിടിച്ച് പോകേണ്ട ഗതികേടിലാണ്.