play-sharp-fill
വാഹനങ്ങളുടെ വേഗപരിധി വിവരം പങ്കുവെച്ച്‌ കേരള പൊലീസ് ; കാറുകള്‍ക്കും, ഇരുചക്രവാഹനങ്ങള്‍ക്കും സഞ്ചരിക്കാവുന്ന പരമാവധി വേഗത 50 കിലോമീറ്റര്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള നിരത്തുകളില്‍ 30 കിലോമീറ്ററിന് താഴെ മാത്രം വേഗത

വാഹനങ്ങളുടെ വേഗപരിധി വിവരം പങ്കുവെച്ച്‌ കേരള പൊലീസ് ; കാറുകള്‍ക്കും, ഇരുചക്രവാഹനങ്ങള്‍ക്കും സഞ്ചരിക്കാവുന്ന പരമാവധി വേഗത 50 കിലോമീറ്റര്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള നിരത്തുകളില്‍ 30 കിലോമീറ്ററിന് താഴെ മാത്രം വേഗത

സ്വന്തം ലേഖകൻ
തിരുവനന്തപുരം: നഗരത്തിലെ പ്രധാന നിരത്തുകളില്‍ വാഹനങ്ങളുടെ വേഗപരിധി വ്യക്തമാക്കി കേരള പൊലീസ്. വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാന്‍ ക്യാമറകളും വേഗപരിധി ബോര്‍ഡുകളും സ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് റോഡുകളില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗത എത്രയാണെന്ന് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ ഇതുസംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചത്.


മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ കാറുകള്‍ക്കും, ഇരുചക്രവാഹനങ്ങള്‍ക്കും സഞ്ചരിക്കാവുന്ന പരമാവധി വേഗത 50 കിലോമീറ്ററാണ്.ദേശീയ പാതകളില്‍ കാറുകള്‍ക്ക് 85 കിലോമീറ്ററും ഇരുചക്ര വാഹനങ്ങള്‍ക്ക് 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ സഞ്ചരിക്കാവുന്നതാണ് . ഓട്ടോറിക്ഷയ്‌ക്ക് ദേശീയപാതകളില്‍ പരമാവധി 50 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാം .എല്ലാ വാഹനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള നിരത്തുകളില്‍ 30 കിലോമീറ്ററിന് താഴെ മാത്രം വേഗതയില്‍ സഞ്ചരിക്കാവൂ എന്നും കേരള പൊലീസിന്റെ അറിയിപ്പില്‍ പ്രത്യേകം പറയുന്നുണ്ട് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group