play-sharp-fill
ആലപ്പുഴയിൽ ഉത്സവത്തിനിടെ പിഞ്ച്കുഞ്ഞിനെയും പിതാവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍

ആലപ്പുഴയിൽ ഉത്സവത്തിനിടെ പിഞ്ച്കുഞ്ഞിനെയും പിതാവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍


സ്വന്തം ലേഖിക

ഓച്ചിറ: ഉത്സവത്തിനിടെ പിഞ്ച്കുഞ്ഞിനെയും പിതാവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍ .ഓച്ചിറ പായിക്കുഴി തലവനത്തറയില്‍ രഞ്ചു (21) ആണ് പിടിയിലായത്.ഇയാള്‍ സുഹൃത്തായ അഖിലില്‍ നിന്ന് രണ്ട് വര്‍ഷം മുൻപ് സ്വർണ കമ്മൽ വാങ്ങി പണയം വച്ചതുമായി ബന്ധപ്പെട്ട് പരസ്പരം വാക്കേറ്റം ഉണ്ടായതാണ് ആക്രമണത്തിന് പിന്നിലെ കാരണം .


കഴിഞ്ഞ 3ന് മകനൊപ്പം വലിയകുളങ്ങര ക്ഷേത്ര ഉത്സവം കാണാനെത്തിയ അഖിലിനെയും കുഞ്ഞിനെയും രഞ്ചുവും കൂട്ടരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ചുടുകട്ട കൊണ്ട് ഇടിച്ച്‌ കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ആന്തരിക രക്തസ്രാവം മൂലം കുഞ്ഞ് ആലപ്പുഴ വണ്ടാനം ടി.ഡി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അഖിലും ആശുപത്രിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന സംഘത്തിലെ രഞ്ചുവിനെ ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓച്ചിറയില്‍ നിന്നും പിടികൂടുകയായിരുന്നു.

ഓച്ചിറ ഇന്‍സ്‌പെക്ടര്‍ പി.വിനോദ്, എസ്.ഐ നിയാസ്, എ.എസ്.ഐ മാരായ വേണുഗോപാല്‍, സന്തോഷ്, എസ്.സി.പി.ഒ ഫ്രൈഡിനന്റ്, സി.പി.ഓ മാരായ രഞ്ജിത്ത്, കനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു