മുത്തങ്ങയിലെ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; സര്‍ക്കാര്‍ ബസുകളില്‍ പരിശോധന കടുപ്പിച്ച് എക്‌സൈസ് വകുപ്പ്
സ്വന്തം ലേഖകൻ
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയിലെ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ ആണ് പിടിച്ചെടുത്തത്.
സംഭവത്തില്‍ മലപ്പുറം പൊന്നാനി വെളിയംകോട് കുന്നത്ത് വീട്ടില്‍ മുഹമ്മദ് ബഷീര്‍ (30) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ രാത്രി എക്സൈസ് ചെക്ക്പോസ്റ്റിലെത്തിയ മൈസൂര്‍ – കല്‍പ്പറ്റ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നടത്തിയ പരിശോധനയിലാണ് യാത്രക്കാരനില്‍ നിന്നും 35 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.
എന്‍.ഡി.പി.എസ് നിയമപ്രകാരം 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എക്സൈസ് ഇന്‍സ്പെക്ടര്‍ എ. പ്രജിത്ത്, പ്രിവന്റീവ് ഓഫീസര്‍മാരായ വി.ആര്‍ ബാബുരാജ്, സുരേഷ് വെങ്ങാലി കുന്നേല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഒ. സജീവ്, കെ.യു. ജോബിഷ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
അതേ സമയം സ്വകാര്യവാഹനങ്ങള്‍ക്ക് പുറമെ പൊതുയാത്രമാര്‍ഗ്ഗങ്ങള്‍ കൂടി മയക്കുമരുന്ന് കടത്തു. സംഘം സ്ഥിരമായി ഉപയോഗിച്ചു തുടങ്ങിയ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ബസുകളിലടക്കം പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍.