play-sharp-fill
വ്യാപാരിയെ ഭീഷണിപ്പെടുത്തി രണ്ടു ലക്ഷം തട്ടി; 20 ലക്ഷം രൂപ പിന്നീടു നൽകാമെന്നു ബലമായി മുദ്രപ്പത്രത്തിൽ ഒപ്പിട്ടു വാങ്ങി; യുഡിഎഫ് കൗൺസിലർ അറസ്റ്റിൽ

വ്യാപാരിയെ ഭീഷണിപ്പെടുത്തി രണ്ടു ലക്ഷം തട്ടി; 20 ലക്ഷം രൂപ പിന്നീടു നൽകാമെന്നു ബലമായി മുദ്രപ്പത്രത്തിൽ ഒപ്പിട്ടു വാങ്ങി; യുഡിഎഫ് കൗൺസിലർ അറസ്റ്റിൽ

സ്വന്തം ലേഖകൻ
കൊച്ചി: വ്യാപാരിയെ ഭീഷണിപ്പെടുത്തി രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കൊച്ചി കോർപറേഷൻ യുഡിഎഫ് കൗൺസിലർ ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ.

വാത്തുരുത്തി ഡിവിഷൻ (30) കൗൺസിലർ ടിബിൻ ദേവസി, കാസർകോട് സ്വദേശി ഫയാസ്, കാക്കനാട് സ്വദേശി ഷമീർ എന്നിവരാണ് അറസ്റ്റിലായത്.


ഇന്നലെ ടിബിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ഇടപ്പള്ളിയിലുള്ള വ്യാപാരിയുടെ ഓഫിസിലെത്തി ക്രൂരമായി മർദിക്കുകയും രണ്ടു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്നാണ് പരാതി. 20 ലക്ഷം രൂപ പിന്നീടു നൽകാമെന്നു ബലമായി മുദ്രപ്പത്രത്തിൽ ഒപ്പിട്ടു വാങ്ങിയെന്നും പരാതിക്കാരൻ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യാ പിതാവു ജോലി ചെയ്യുന്ന ആശുപത്രിയിൽ എത്തിച്ച് അവിടെ വച്ചും മർദിച്ചു. ഭാര്യാ പിതാവിനെക്കൊണ്ടാണ് രണ്ടു ലക്ഷം രൂപ ബലമായി ട്രാൻസ്ഫർ ചെയ്യിച്ചതെന്നു പരാതിക്കാരൻ വ്യക്തമാക്കുന്നു.

കാസർകോട് സ്വദേശിയായ പരാതിക്കാരനും അറസ്റ്റിലായ ഫയാസും വിദേശത്ത് ബിസിനസ് നടത്തിയിരുന്നവരാണ്. ഇതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകളാണ് സംഘർഷത്തിൽ കലാശിച്ചത്.

2017ൽ ഇവർക്കിടയിലുണ്ടായ സാമ്പത്തിക ഇടപാടിൽ 40 ലക്ഷം രൂപ ഫയാസിനു നൽകാനുണ്ടെന്നു പറയുന്നു. ഇതു വാങ്ങാനെത്തിയ ഫയാസിനു പണം വാങ്ങി നൽകാമെന്നു ടിബിൻ ഉറപ്പു നൽകി സംഘം ചേർന്ന് ഇയാളുടെ ഇടപ്പള്ളിയിലെ ഓഫിസിലെത്തി മർദിക്കുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.