play-sharp-fill
“ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി”ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവുകളിലേയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

“ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി”ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവുകളിലേയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു


സ്വന്തം ലേഖിക

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി ഇനി പറയുന്ന തസ്തികകളില്‍ സ്ഥിരം നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.


നഴ്‌സിങ് ഓഫീസര്‍: ഒഴിവുകള്‍ നിലവില്‍ 40 (ജനറല്‍-13, എസ്‌സി-8, എസ്ടി-12, ഒബിസി-7, പിഡബ്ല്യുഡി-1). ഇതോടൊപ്പം ഭാവിയിലുണ്ടാകുന്ന ഒഴിവുകളിലേക്ക് പാനല്‍ തയ്യാറാക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗ്യത- ബിഎസ്‌സി നഴ്‌സിങ്, നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. കാര്‍ഡിയാക്/ന്യൂറോ, ബഡ്‌സൈഡ് നഴ്‌സിങ് വര്‍ക്ക് എക്‌സ്പീരിയന്‍സ് അഭിലഷണീയം. അല്ലെങ്കില്‍ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറിയില്‍ (എഗ്രേഡ്) ഡിപ്ലോമായും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും.

അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ പോസ്റ്റ് ബേസിക് നഴ്‌സിങ് ഡിപ്ലോമായും നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും. കാര്‍ഡിയാക്/ന്യൂറോ ബഡ്‌സൈഡ് നഴ്‌സിങ് എക്‌സ്പീരിയന്‍സ് അഭിലഷണീയം. കമ്ബ്യൂട്ടര്‍ ഓപ്പറേഷന്‍ പരിജ്ഞാനം വേണം. പ്രായപരിധി 35 വയസ്സ്. ശമ്ബള നിരക്ക് 44900-142400 രൂപ. എഴുത്തുപരീക്ഷ, സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.

മറ്റ് തസ്തികകള്‍: സ്വിച്ച്‌ തെറാപ്പിസ്റ്റ്, ഒഴിവ്-1, ടെക്‌നിക്കല്‍ അസിസ്റ്റന്റ്- ഇന്‍സ്ട്രുമെന്റ്-2, ലാബ്-5, ലൈബ്രറി- കം- ഡോക്കുമെന്റേഷന്‍ അസിസ്റ്റന്റ്-2, സോഷ്യല്‍വര്‍ക്കര്‍-1, മെഡിക്കല്‍ റെക്കോര്‍ഡ്‌സ് അസിസ്റ്റന്റ്-2.

യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, ശമ്ബളം മുതലായ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.sctimst.ac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി ഏപ്രില്‍ 22 വൈകിട്ട് 5 മണിവരെ സമര്‍പ്പിക്കാവുന്നതാണ്.