play-sharp-fill
“എന്ത് ധരിക്കണം എങ്ങനെ ജീവിക്കണമെന്ന് ആളുകൾ പറയുമ്പോൾ… “; നടി  റിമ കല്ലിങ്കലിന് പിന്തുണയുമായി രഞ്ജിനി ഹരിദാസ്

“എന്ത് ധരിക്കണം എങ്ങനെ ജീവിക്കണമെന്ന് ആളുകൾ പറയുമ്പോൾ… “; നടി റിമ കല്ലിങ്കലിന് പിന്തുണയുമായി രഞ്ജിനി ഹരിദാസ്

സ്വന്തം ലേഖകൻ

കൊച്ചി: അവതരണ ശൈലി മികവ് കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രഞ്ജിനി ഹരിദാസ്.


ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലൂടെയായിരുന്നു രഞ്ജിനി ജനമസ്സുകളിലേക്ക് ഇടം നേടിയത്. എന്നാൽ ഇപ്പോൾ നടി റിമ കല്ലിങ്കിലിനെതിരെ വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയകളിൽ വൻ അധിക്ഷേപ കമന്റുകൾ വന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സംഭവത്തിൽ റിമയ്ക്ക് പിന്തുണയറിച്ച് രംഗത്ത് വന്നിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് രഞ്ജിനി റിമയ്ക്ക് പിന്തുണയറിയിച്ചത്….

‘എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങൾ പറയാൻ ആളുകൾ ശ്രമിക്കുന്നത് കാണുമ്പോൾ, നമ്മൾ’ – എന്ന കുറിപ്പോടെയാണ് രഞ്ജിനി ചിത്രം പങ്കുവച്ചിരിക്കുന്നത്. രഞ്ജിനിയും റിമ ധരിച്ചിരുന്നതുപോലെയുള്ള മിനി സ്കർട്ട് ധരിച്ചുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

” ഞാൻ അതൊന്നും ഗൗനിക്കുന്നു പോലുമില്ല. അതിന് വേണ്ടിയിരുന്ന് പ്രതികരിക്കാൻ ഞാനൊരു കൊച്ചുകുട്ടിയല്ല. കുട്ടികൾക്ക് പോലും ഈ വിഷയത്തിൽ വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. ഇത്തരം പ്രതികരണങ്ങളിൽ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. എനിക്ക് ചെയ്യാൻ മറ്റു കാര്യങ്ങളുണ്ട്. ഇത്തരം സില്ലി കാര്യങ്ങളിൽ അല്ല എന്റെ താൽപര്യങ്ങളും. എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും. എല്ലാ സ്ത്രീകളോടും എനിക്ക് പറയാനുള്ളത് ഇത് തന്നെയാണ്. നിങ്ങൾ ഇഷ്ടമുള്ളത് ചെയ്യൂ എന്നും റിമ പ്രതികരിച്ചിരുന്നു.