play-sharp-fill
ഏറ്റുമാനൂർ മംഗളം എഞ്ചിനീയറിംഗ് കോളേജില്‍   നിന്നും വിനോദയാത്ര പോയ വിദ്യാർത്ഥികൾ  മുങ്ങി മരിച്ചു;മരിച്ചത് കോട്ടയം  പാമ്പാടി, പരുത്തുംപാറ,എറണാകുളം  സ്വദേശികളെന്ന്  പ്രാഥമിക നിഗമനം

ഏറ്റുമാനൂർ മംഗളം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും വിനോദയാത്ര പോയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു;മരിച്ചത് കോട്ടയം പാമ്പാടി, പരുത്തുംപാറ,എറണാകുളം സ്വദേശികളെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖിക

കോട്ടയം: ഏറ്റുമാനൂർ മംഗളം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും
കര്‍ണാടകയിലെ ഉഡുപ്പിയില്‍ വിനോദസഞ്ചാരത്തിന് പോയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കോട്ടയം പാമ്പാടി, പരുത്തുംപാറ,എറണാകുളം സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.


പരുത്തുംപാറ നെല്ലിക്കല്‍ എസ്എന്‍ഡിപിക്ക് സമീപം ചേപ്പാട്ട് പറമ്പില്‍ അനിലിന്റെ മകന്‍ അമല്‍ സി അനില്‍(22), ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയി, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് പേരും അവസാന വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ്. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു ഉഡുപ്പി സെന്റ് മേരീസ് ഐലന്‍ഡിന് സമീപം കടലില്‍ കുളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നുവെന്നാണു വിവരം. അധ്യാപകരടക്കം 42 അംഗ സംഘമാണ് ഇന്നലെ വൈകിട്ട് യാത്ര പോയത്.