എടിഎമ്മില്‍ നിന്നു പണം എടുക്കാനെത്തിയ ഹോസ്റ്റല്‍ അന്തേവാസിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; കൊച്ചിയില്‍ യുവാവ് പിടിയില്‍
സ്വന്തം ലേഖിക
കൊച്ചി:ഹോസ്റ്റൽ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ യുവാവ് പിടിയില്‍. ആലുവ തേവയ്ക്കല്‍ സ്വദേശി വടക്കേടത്തു വീട്ടില്‍ അജിത് ശശിധരനാണ് അറസ്റ്റിലായത്.കളമശ്ശേരിയിലാണ് സംഭവം. ഹോസ്റ്റല്‍ അന്തേവാസിയായ വിദ്യാര്‍ഥിനിക്കാണ് ദുരനുഭവമുണ്ടായത്.
ഇന്നലെ രാത്രി 10നായിരുന്നു സംഭവം. ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ഭക്ഷണം എടുക്കാന്‍ സെക്യൂരിറ്റി കാബിനില്‍ എത്തിയതായിരുന്നു വിദ്യാര്‍ഥിനിയും സഹപാഠിയും. ഇവിടെയുള്ള എടിഎമ്മില്‍ നിന്നു പണം എടുക്കാനെത്തിയ അജിത് പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം അറിഞ്ഞ ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി.
എടിഎം സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Third Eye News Live
0