കോട്ടയം കറുകച്ചാലിൽ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചു; വനിതാ ഡോക്ടര്‍ക്ക് പരിക്ക്
സ്വന്തം ലേഖിക
കറുകച്ചാല്‍: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് വനിതാ ഡോക്ടര്‍ക്ക് പരിക്ക്.
കാറോടിച്ചിരുന്ന പരുമല ആശുപത്രിയിലെ വനിതാ ഡോക്ടര്‍ സിബിലി (25)നാണ് പരിക്കേറ്റത്.
വാഴൂര്‍ റോഡില്‍ മാന്തുരുത്തി കുരിശുകവലയിലായിരുന്നു അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശേരി ഭാഗത്തുനിന്നും വാഴൂരിലേക്കു പോയ കാര്‍ കുരിശുപള്ളിക്ക് സമീപം നിയന്ത്രണംവിട്ട് വലതുവശത്തായി നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു.
വാഹനത്തില്‍ കുടുങ്ങിയ ഡോക്ടറെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് പുറത്തെടുത്തത്. മുഖത്ത് സാരമായി പരിക്കേറ്റ സിബിലിനെ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളേജിലും പ്രവേശിപ്പിച്ചു. കറുകച്ചാല്‍ പോലീസെത്തി വാഹനം റോഡില്‍നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.