play-sharp-fill
ശിവസേന കോട്ടയം യൂണിറ്റിന്റെ  നേതൃത്വയോഗവും, അംഗത്വ വിതരണവും നടന്നു

ശിവസേന കോട്ടയം യൂണിറ്റിന്റെ നേതൃത്വയോഗവും, അംഗത്വ വിതരണവും നടന്നു

സ്വന്തം ലേഖകൻ

കോട്ടയം: ശിവസേന കോട്ടയം യൂണിറ്റിന്റെ നേതൃത്വയോഗവും, അംഗത്വ വിതരണവും നടന്നു. കോട്ടയം ജില്ലയുടെ നേതൃത്വയോഗവും, അംഗത്വ വിതരണവും, ഏപ്രിൽ 2 ന് 3.00 മണിക്ക് ഹോട്ടൽ മാലിയിൽ വച്ച് നടന്നു.


അംഗങ്ങൾക്ക് 2.5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതിയും എം എസ് ഭുവനചന്ദ്രൻ ജി ഉദ്ഘാടനം ചെയ്തു. ശിവസേന കോട്ടയം ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി രാജേഷ് കോട്ടയം അധ്യക്ഷത വഹിച്ച ചടങ്ങിൽ പള്ളിക്കൽ സുനിൽ ജി മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സംഘടനകളിലും നിന്നും വന്ന പതിനഞ്ചോളം അംഗങ്ങൾക്ക് ഷാൾ അണിയിച്ച് ആരാധ്യനായ ശിവസേന കേരള രാജ്യപ്രമുഖ് സ്വീകരണം നൽകി.

വനിതാ സേന പ്രതിനിധികളായി ഹൈമവതി, ലീലാവതി, ശിവ കുമാരി എന്നിവരെ തിരഞ്ഞെടുത്തു. അംഗങ്ങൾക്ക് വിഷു കിറ്റ് വിതരണം ചെയ്തു സമ്പർക്ക പ്രമുഖ് പുത്തൂർ വിനോദ്, ഫിനാൻസിംഗ് കമ്മിറ്റി അംഗങ്ങളായ പ്രദീപ് കടുത്തുരുത്തി, മണി മഞ്ചാടി എന്നിവർ പ്രസ്തുത പരിപാടിയിൽ സംസാരിച്ചു.

യുവതലമുറയുടെ ഭാവി തകർക്കുന്ന ലഹരി മാഫിയ സംഘത്തിനെതിരെയുള്ള മുന്നേറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് വിവിധ രാഷ്ട്രീയ മത സാമൂഹിക സംഘടനകളെ കോർത്തിണക്കി നടന്ന പരിപാടിയിൽ ടി കെ സുകുമാരനെ ചെയർമാനായി തിരഞ്ഞെടുത്തു. ചെയർമാന് ശിവസേനയുടെ പതാക നൽകി എം എസ് ഭുവനചന്ദ്രൻ ജി ജനജാഗ്രത സമിതിയുടെ ഉദ്ഘാടന കർമം നിർവഹിച്ചു.