play-sharp-fill
തലസ്ഥാനത്ത് കനത്ത മഴയില്‍ വന്‍ നാശനഷ്ടം; അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയർത്തി,നാല് ജില്ലകളിൽ  ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തലസ്ഥാനത്ത് കനത്ത മഴയില്‍ വന്‍ നാശനഷ്ടം; അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയർത്തി,നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

സ്വന്തം ലേഖിക

തിരുവനന്തപുരം :നഗരത്തില്‍ ശക്തമായ കാറ്റും മഴയും. നഗരത്തിന്‍റെ പലഭാഗങ്ങളിലും മരം വീണു. മന്ത്രി ജി.ആര്‍.അനിലിന്‍റെ വീട്ടുവളപ്പില്‍ മരം ഒടിഞ്ഞുവീണു. വരുന്ന മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അരുവിക്കര ഡാമിന്റെ ഷട്ടര്‍ 20 സെന്റീമീറ്റര്‍ ഉയര്‍ത്തി. കൊല്ലത്തും ശക്തമായ കാറ്റും മഴയും. വിവിധ ഇടങ്ങളിൽ മരങ്ങള്‍ കടപുഴകി വീണു. ചടയമംഗലം കുരിയോട് റബർ മരം വീടിന് മുകളിൽ വീണ് മേൽക്കൂര തകർന്നു. കുരിയോട് സ്വദേശി ഷിബുവിന്റെ വീടിനാണ് കേടുപാടുണ്ടായത്. കൊട്ടാരക്കര തൃക്കണ്ണമംഗലത്തും വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group