play-sharp-fill
എരുമേലി -പ്ലാച്ചേരി റോഡിൽ കരിമ്പിൻതോട്   വനമേഖലയിൽ മാലിന്യം തള്ളിയ  രണ്ട് പേരെ വനപാലകർ പിടികൂടി ;  ഞായറാഴ്ച രാത്രിയിൽ ഗുഡ്‌സ്   ഓട്ടോയിലെത്തിയ ഇവർ ചാക്കിൽ കെട്ടിയ പ്ലാസ്റ്റിക്ക് മാലിന്യവും, ഉപയോഗ ശൂന്യമായ  ക്ലോസറ്റും  വനത്തിനുള്ളിൽ നിക്ഷേപിച്ച്‌  കടന്ന് കളയാൻ ശ്രമിക്കുന്നതിനിടെ വനപാലകരുടെ  പിടിയിലാവുകയായിരുന്നു

സ്വന്തം ലേഖിക

എരുമേലി: എരുമേലി -പ്ലാച്ചേരി റോഡിൽ കരിമ്പിൻതോട് വനമേഖലയിൽ മാലിന്യം തള്ളിയ രണ്ട് പേരെ വനപാലകർ പിടികൂടി. മല്ലപ്പള്ളി സ്വദേശി വേലംപറമ്പിൽ അജോയ് വി.എസ്,
എരുമേലി വെൺകുറിഞ്ഞി സ്വദേശി മഠത്തും കുന്നേൽ സുധാകരൻ എം എൻ എന്നിവരെയാണ് വനപാലകരുടെ രാത്രി പെട്രോളിംഗിനിടെ കയ്യോടെ പിടികൂടിയത്. മാലിന്യം കൊണ്ടുവന്ന
ഓട്ടോയും പിടിച്ചെടുത്തു.

ഗുഡ്സ് ഓട്ടോയിലെത്തിയ ഇവർ ചാക്കിൽ കെട്ടിയ പ്ലാസ്റ്റിക്ക് മാലിന്യവും, ഉപയോഗ ശൂന്യമായ ക്ലോസറ്റുമാണ് നിക്ഷേപിച്ചത്. കഴിഞ്ഞ ദിവസമാണ് കനകപ്പലം മുതൽ പ്ലാച്ചേരി വരെയുള്ള റോഡിന്റെ ഇരുവശവും വൃത്തിയാക്കിയത്. തുടർന്ന് ശക്തമായ പെട്രോളിംഗും ഏർപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി സംശയകരമായ സാഹചര്യത്തിൽ ഓട്ടോ
പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ വനപാലകർ പിൻ തുടരുകയും മാലിന്യം തള്ളുന്നതിനിടെ പിടികൂടുകയുമായിരുന്നു. വനത്തിൽ അതിക്രമിച്ച് കയറിയതിനും മാലിന്യം തള്ളിയതിനും ഇവർക്കെതിരെ കേസെടുത്തതായി പ്ലാച്ചേരി
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബോൺ തോമസ് പറഞ്ഞു.