play-sharp-fill
ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്ന കേസ്; കാവ്യ മാധവന്റെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സാ​ഗർ വിൻസെന്റിന്റെ ഹർജി ഹൈക്കോടതി തള്ളി

ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്ന കേസ്; കാവ്യ മാധവന്റെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സാ​ഗർ വിൻസെന്റിന്റെ ഹർജി ഹൈക്കോടതി തള്ളി

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും കാവ്യ മാധവന്റെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനുമായ സാഗര്‍ വിന്‍സെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.


കള്ള തെളിവുകള്‍ ഉണ്ടാക്കാന്‍ ക്രൈം ബ്രാഞ്ച് ഡിവെെഎസ്പി ബൈജു പൗലോസ് തന്നെ ഭീഷണിപ്പെടുത്തുന്നെന്നായിരുന്നു സാഗര്‍ വിന്‍സെന്റിന്റെ ഹര്‍ജിയില്‍ ആരോപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടുള്ള നോട്ടീസിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യമുണ്ടായിരുന്നു. ജസ്റ്റിസ് അനു ശിവരാമന്റെ സിംഗിള്‍ ബെഞ്ചാണ് ഹർജി തള്ളിക്കൊണ്ട് വിധി പറഞ്ഞത്.

കേസിലെ മുഖ്യ സാക്ഷിയായ സാഗര്‍ നടിക്കെതിരെ ആക്രമണം നടക്കുമ്പോള്‍ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു. കേസില്‍ പ്രതി വിജീഷ് ലക്ഷ്യയില്‍ എത്തിയത് കണ്ടതായി പൊലീസിന് മൊഴി നല്‍കിയ സാഗര്‍, പിന്നീട് കോടതിയില്‍ മൊഴി മാറ്റുകയായിരുന്നു.

ദിലീപിന്റെ സ്വാധീനത്തിനു വഴങ്ങിയാണ് സാഗര്‍ മൊഴിമാറ്റിയതെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും ടെലിഫോണ്‍ രേഖകളും ലഭിച്ചതായി അന്വേഷണം നയിക്കുന്ന ബൈജു പൗലോസ് കോടതിയെ അറിയിച്ചിരുന്നു.