play-sharp-fill
പാല്‍ ലിറ്ററിന് 7000 രൂപ വരെ; സിറോസിസ് ഉള്‍പ്പെടെയുള്ള വയര്‍, കുടല്‍ രോഗങ്ങള്‍ക്കും പ്രമേഹത്തിനും ഉത്തമം; കഴുത വളര്‍ത്തല്‍ അത്ര വിഡ്ഢിത്തമല്ല…

പാല്‍ ലിറ്ററിന് 7000 രൂപ വരെ; സിറോസിസ് ഉള്‍പ്പെടെയുള്ള വയര്‍, കുടല്‍ രോഗങ്ങള്‍ക്കും പ്രമേഹത്തിനും ഉത്തമം; കഴുത വളര്‍ത്തല്‍ അത്ര വിഡ്ഢിത്തമല്ല…

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കഴുതയെ പമ്പരവിഡ്ഢിയായ മൃഗമായി ചിത്രീകരിക്കാൻ വരട്ടെ… പടന്നക്കാട് ഡോ.മനോജിന്റെ അനുഭവമറിഞ്ഞാല്‍ മലയാളികളുടെ പസരവിഡ്ഢിത്തമോര്‍ത്ത് ഊറിച്ചിരിക്കേണ്ടിവരും.


ഹലാരി ഇനത്തില്‍പെട്ട കഴുതയെ രണ്ട് വര്‍ഷം മുൻപാണ് ഡോ.മനോജ് മലപ്പുറത്ത് നിന്ന് വാങ്ങി വീട്ടിലെത്തിച്ചത്. ലിവര്‍ സീറോസിസ് ബാധിച്ചതിനെ തുടര്‍ന്ന് മലപ്പുറം സ്വദേശിയായ ഡോക്ടറാണ് കഴുതപ്പാല്‍ കഴിക്കാന്‍ നിര്‍ദ്ദേശിച്ചത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസുഖം ഭേദപ്പെട്ടതോടെയാണ് കഴുതയെ വാങ്ങിക്കാന്‍ ഡോക്ടര്‍ തീരുമാനിച്ചത്. അങ്ങനെ വാങ്ങിയ കഴുതയ്ക്ക് പൂജ എന്ന പേരിട്ടു. രണ്ടരവയസുകാരിയായ പൂജ പന്ത്രണ്ട് മാസത്തെ ഗര്‍ഭകാലം പിന്നിട്ട് രണ്ടാഴ്ച മുൻപാണ് പ്രസവിച്ചത്.

ഒരു ലിറ്ററിനടുത്ത് പാല്‍ ലഭിക്കുമെന്ന് കരുതുന്നതായി ഡോക്ടര്‍ പറഞ്ഞു. നിലവില്‍ ലിറ്ററിന് ഏഴായിരം രൂപ ഇതിന് ലഭിക്കും. പടന്നക്കാട്ടെ തന്റെ സ്വകാര്യ ഫാര്‍മസിയായ മരിയന്‍ നഴ്സിംഗ് ഹോമില്‍ നിന്ന് ചെറിയ അളവില്‍ പാല്‍ നല്‍കാനാണ് ഡോക്ടറുടെ തീരുമാനം.

പാലിനെന്നപോലെ കഴുതമൂത്രത്തിനും നല്ല ഡിമാന്‍ഡാണെന്ന് ഡോ.മനോജ് പറയുന്നു. എന്നാല്‍ ഇവിടെ അത് വില്‍ക്കുന്നില്ല.

മുഖത്തെ ചുളിവുകള്‍ മാറ്റുന്ന സൗന്ദര്യവര്‍ദ്ധക വസ്തുവായും ആന്റി മൈക്രോബിയലായും സിറോസിസ് ഉള്‍പ്പെടെയുള്ള വയര്‍, കുടല്‍ രോഗങ്ങള്‍ക്കും പ്രമേഹത്തിനുമുള്ള മരുന്നായും കഴുതപ്പാല്‍ ഉപയോഗിച്ചുവരുന്നുണ്ട്.ഫാറ്റി ആസിഡ്, അമിനോ ആസിഡ് , പഞ്ചസാര എന്നിവയുടെ അളവ് കഴുതപ്പാലില്‍ കുറവാണ്.