സ്ത്രീധന പീഡനം; ഇരുപത്തിനാലുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച കണ്ടെത്തി; സംഭവം മണർകാട്
സ്വന്തം ലേഖകൻ
മണര്‍കാട്: യുവതിയെ വീട്ടിലെ ശുചിമുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
മണര്‍കാട് മാലം ചിറയില്‍ ബിനുവിന്റെ ഭാര്യ അര്‍ച്ചനയെ(24) ആണ് ഭര്‍തൃഗൃഹത്തിലെ ശുചിമുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും നിരന്തരം യുവതിയെ പീഡിപ്പിക്കുമായിരുന്നെന്നും ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു. മണര്‍കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ വ്യക്തമാകൂയെന്ന് പോലീസ് പറഞ്ഞു. മകള്‍: ഒന്നരവയസുള്ള ഹൃദിക. കിടങ്ങൂര്‍ നെടുമങ്ങാട് രാജു-ലത ദമ്പതികളുടെ മകളാണ് അര്‍ച്ചന.