play-sharp-fill
കോട്ടയം ജില്ലയിൽ നാളെ 51   കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ

കോട്ടയം ജില്ലയിൽ നാളെ 51 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ നാളെ 51 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു.


ജില്ലയിൽ 10 കേന്ദ്രങ്ങളിൽ 12 -14 വയസ്സ് വരെയുള്ള കുട്ടികൾക്കും 41 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

12 വയസ് മുതൽ 14 വയസ്സുവരെയുള്ള (2008 ,2009 ,2010 വർഷങ്ങളിൽ ജനിച്ചവർ) കുട്ടികൾക്ക് കോർബി വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ.
1 എരുമേലി സാമൂഹ്യ ആരോഗ്യ കേന്ദ്രം
2 കറിക്കാട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം
3 കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യകേന്ദ്രം
4 കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രം
5 പൈക സാമൂഹ്യാരോഗ്യ കേന്ദ്രം
6 പാലാ ജനറൽ ആശുപത്രി
7 തിടനാട് പഞ്ചായത്ത് ഓഡിറ്റോറിയം
8 സച്ചിവോതമപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രം
9 തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം
10 തലയോലപ്പറമ്പ് സാമൂഹ്യ ആരോഗ്യ കേന്ദ്രം
കോട്ടയം ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ്‌ കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ.

1 അറുന്നൂറ്റിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രം
2 അയർക്കുന്നം സാമൂഹ്യാരോഗ്യ കേന്ദ്രം
3 അയ്മനം പ്രാഥമികാരോഗ്യകേന്ദ്രം
4 ബ്രഹ്മമംഗലം കുടുംബാരോഗ്യ കേന്ദ്രം
5 ചങ്ങനാശ്ശേരി ജനറൽ ആശുപത്രി
6 പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാൾ
7 ഇടമറുക് സാമൂഹ്യാരോഗ്യ കേന്ദ്രം
8 ഇടയാഴം സാമൂഹ്യാരോഗ്യ കേന്ദ്രം
9 ഇടയിരിക്കപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രം
10 ജി.വി രാജ പൂഞ്ഞാർ പ്രാഥമികാരോഗ്യകേന്ദ്രം
11 കടപ്ലാമറ്റം സാമൂഹ്യാരോഗ്യ കേന്ദ്രം
12 കടുത്തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം
13 കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം
14 കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം
15 കാണക്കാരി പ്രാഥമികാരോഗ്യകേന്ദ്രം
16 കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
17 കരൂർ പ്രാഥമികാരോഗ്യകേന്ദ്രം
18 കൊഴുവനാൽ പ്രാഥമികാരോഗ്യകേന്ദ്രം
19 കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം
20 കുറവിലങ്ങാട് താലൂക്ക് ആശുപത്രി
21 മണർകാട് പ്രാഥമികാരോഗ്യകേന്ദ്രം
22 മറവൻതുരുത് പ്രാഥമികാരോഗ്യകേന്ദ്രം
23 മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രം
24 മീനടം പ്രാഥമികാരോഗ്യകേന്ദ്രം
25 മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം
26 നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
27 നെടുംകുന്നം പ്രാഥമികാരോഗ്യകേന്ദ്രം
28 പാലാ ജനറൽ ആശുപത്രി
29 പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം
30 പറത്താനം പ്രാഥമികാരോഗ്യകേന്ദ്രം
31 പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രം
32 പൂഞ്ഞാർ പ്രാഥമികാരോഗ്യകേന്ദ്രം
33 സെന്റ് ലാസറസ് പള്ളി ഹാൾ
34 തലപ്പലം പ്രാഥമികാരോഗ്യകേന്ദ്രം
35 തലയാഴം പ്രാഥമികാരോഗ്യകേന്ദ്രം
36 തൃക്കൊടിത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
37 ടി വി പുരം പ്രാഥമികാരോഗ്യകേന്ദ്രം
38 ഉദയനാപുരം പ്രാഥമികാരോഗ്യകേന്ദ്രം
39 വാഴൂർ പ്രാഥമികാരോഗ്യകേന്ദ്രം
40 വെള്ളൂർ പ്രാഥമികാരോഗ്യകേന്ദ്രം
41 വിഴിക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം