play-sharp-fill
കോക്ലിയര്‍ ഇംപ്ലാന്റ് പ്രോസസര്‍ അപ്‌ഡേഷന്‍ നടത്തുന്നതിന് അടിയന്തരമായി  സർക്കാരിന്റെ  ഭാഗത്ത് നിന്നും  പദ്ധതി തയ്യാറാക്കണമെന്ന് ‘കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി’  കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപെട്ടു

സ്വന്തം ലേഖിക

കോട്ടയം: കേള്‍വിശക്തി ഇല്ലാത്ത കുട്ടികളെ കേള്‍വിയുടെ ലോകത്ത് എത്തിച്ച ലക്ഷങ്ങള്‍ വിലവരുന്ന കോക്ലിയര്‍ ഇംപ്ലാന്റ് പ്രോസസര്‍ അപ്‌ഡേഷന്‍ നടത്തുന്നതിന് അടിയന്തിരമായി സര്‍ക്കാര്‍ ഭാഗത്തുനിന്നും പദ്ധതി തയ്യാറാക്കണമെന്നും, കേള്‍വി ഉപകരണങ്ങളുടെ മെയിന്റനന്‍സ്, വരുമാനപ്രായപരിധി തുടങ്ങിയ വിഷയങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നും കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി (സിയാക്‌സ്) കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ജോബി കല്ലുമട അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി സിമി ജെറി ഉദ്ഘാടനം ചെയ്തു . യോഗത്തില്‍ ജില്ലാ സെക്രട്ടറി വിന്യ മനോഷ് സ്വാഗതവും, സില്‍ജോ സ്റ്റീഫന്‍ നന്ദിയും പറഞ്ഞു. ജില്ലാ സമ്മേളനം മെയ് മാസം നടത്തുവാനും തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group