play-sharp-fill
പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നൽകിയ  ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി;രണ്ട് പേര്‍ക്ക് സസ്പെൻഷൻ;പരിശീലനം നൽകിയ മൂന്ന് ഫയർമാന്മാരെ സ്ഥലമാറ്റി

പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നൽകിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി;രണ്ട് പേര്‍ക്ക് സസ്പെൻഷൻ;പരിശീലനം നൽകിയ മൂന്ന് ഫയർമാന്മാരെ സ്ഥലമാറ്റി

സ്വന്തം ലേഖിക

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്സ് സേനാംഗങ്ങൾ പരിശീലനം നൽകിയ സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി. റീജിയണൽ ഫയർ ഓഫീസർ കെ കെ ഷൈജുവിനെയും, ജില്ലാ ഫയർ ഓഫീസർ ജെ.എസ് ജോഗിയെയും സസ്പെൻഡ് ചെയ്തു. പരിശീലനം നൽകിയ മൂന്ന് ഫയർമാന്മാരെ സ്ഥലംമാറ്റി വകുപ്പുതല നടപടിയെടുക്കും. മത-രാഷ്ട്രീയ സംഘടനകൾക്ക് ഫയർഫോഴ്സ് സേനാംഗങ്ങൾ പരിശീലനം നൽകുന്നത് വിലക്കി ഫയർഫോഴ്സ് മേധാവിസർക്കുലർ ഇറക്കി.


വലിയ വിവാദമായ സംഭവത്തിലാണ് നടപടിയെടുത്ത് മുഖ്യമന്ത്രിയുടെ ഉത്തരവ്. നിർദേശം നൽകിയ രണ്ട് മേലുദ്യോഗസ്ഥർക്കും സസ്പെൻഷൻ. ജില്ലാ ഓഫീസർ ജോഗി ജെ എസ്, എറണാകുളം മേഖലാ ഓഫീസർ കെ കെ ഷിജു എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. സംഭവത്തിലുൾപ്പെട്ട അ‌‌ഞ്ച് ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടിക്കായിരുന്നു ഫയർഫോഴ്സ് മേധാവി ശുപാർശ ചെയ്തിരുന്നത്. മേലുദ്യോഗസ്ഥരുടെ നിർദേശം അനുസരിക്കുക മാത്രം ചെയ്ത മൂന്ന് ഫയർമാന്മാർക്കെതിരെ നടപടി പാടില്ലെന്ന് കേരള ഫയർഫോഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ ബി അനിഷ്, വൈ എ രാഹുൽദാസ്, എം സജാദ് എന്നീ മൂന്ന് റെസ്ക്യു ഓഫീസർമാർക്കെതിരെയുള്ള നടപടി സ്ഥലംമാറ്റത്തിലൊതുങ്ങി. വകുപ്പുതല നടപടിയും ഉണ്ടാകും. ഇതോടൊപ്പം, തീവ്ര സ്വഭാവമുള്ള സംഘടനയ്ക്ക് ഫയർഫോഴ്സ് പരിശീലനം നൽകിയത് ഗുരുതരമായി കാണുന്നുവെന്ന് വ്യക്തമാക്കിയാണ്, മേലിൽ മതിയായ കൂടിയാലോചനകളില്ലാതെ പരിശീലനത്തിന് ആളെ വിടരുതെന്ന ഫയർഫോഴ്സ് മേധാവിയുടെ സർക്കുലർ.

മത-രാഷ്ട്രീയ സംഘടനകൾക്ക് പരിശീലനം നൽകുന്നത് സ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. സർക്കാർ അംഗീകൃത സന്നദ്ധ സംഘടനകൾ, വ്യാപാരി-വ്യവസായി മേഖലയുമായി ബന്ധപ്പെട്ട കൂട്ടായ്മകൾ, സിവിൽ ഡിഫൻസ് പ്രവർത്തകർ, അംഗീകൃ പൊതുജന സേവന പ്രസ്ഥാനങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് മാത്രം പരിശീലനം നൽകിയാൽ മതിയാകും.

അപേക്ഷ ലഭിച്ച്, പരിശീലനത്തിന് ആളെ വിട്ടുനൽകുന്നതിന് മുൻപായി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തണമെന്നും സർക്കുലറിൽ പറയുന്നു. ആലുവയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിൽ രക്ഷാപ്രവർത്തനത്തിൽ ഫയർഫോഴ്സ് ഔദ്യോഗികമായി പരിശീലനം നൽകിയതാണ് സേനയ്ക്കാകെ തലവേദനയായ വിവാദത്തിലേക്ക് വളർന്നത്.