play-sharp-fill
ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷന്റെ കോട്ടയംജില്ലാ സമ്മേളനം നടന്നു; കെ.പി.എസ് മേനോൻ ഹാളിൽ വച്ച്  നടന്ന ചടങ്ങ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷന്റെ കോട്ടയംജില്ലാ സമ്മേളനം നടന്നു; കെ.പി.എസ് മേനോൻ ഹാളിൽ വച്ച് നടന്ന ചടങ്ങ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷ { ലെൻസ് ഫെഡ് }ന്റെ 12-ാം ജില്ലാ സമ്മേളനം നടന്നു. 2022 ഏപ്രിൽ 2 ശനിയാഴ്ച കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ വച്ച് നടന്ന ചടങ്ങ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ബി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.


കോട്ടയത്തിൻ്റെ സമഗ്ര വികസനം ലഷ്യമാക്കി സംഘടന തയ്യാറാക്കിയ വികസന രേഖ എൻ്റെ കോട്ടയംസഹകരണ രജിസ്ട്രേഷൻ മന്ത്രി വി എൻ. വാസവൻ പ്രകാശനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ സെക്രട്ടറി കെ.എൻ പ്രദീപ് കുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ഡപ്യൂട്ടീ ഡയറക്ടർ ഓഫ് പഞ്ചായത്ത് ബിനു ജോൺ, ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡൻറ് , സി.എസ് വിനോദ് കുമാർ, സെക്രട്ടറി , എം.മനോജ്, ട്രഷറർ പി.ബി ഷാജി ,സംസ്ഥാന മുൻ സെക്രട്ടറി പി.എം സനിൽകുമാർ, സംസ്ഥാന വൈസ് പ്രസിഡൻറും ജില്ലാ ഇൻചാർജ്ജുമായ ബിജു ജോസഫ്, സംസ്ഥാന വൈസ് പ്രസിഡൻറ് ആർ.എസ് അനിൽ കുമാർ, സംസ്ഥാന സമിതി അംഗങ്ങളായ, ജോഷി സെബാസ്റ്റ്യൻ, പ്രദീപ് കുമാർ എ, അനിൽകുമാർ കെ.കെ, റോയി പി.എസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പുതിയ ജില്ലാ ഭാരവാഹികളായി സന്തോഷ് കുമാർ കെ പ്രസിഡൻറായും സലാഷ് തോമസ് സെക്രട്ടറിയായും ട്രഷററായി റ്റി.സി. ബൈജുവിനേയും തെരഞ്ഞെടുത്തു.