play-sharp-fill
കുടുംബ സമാധാനത്തെക്കാൾ വലുതല്ല മദ്യ വരുമാനം’; സെക്രട്ടേറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രതിഷേധം

കുടുംബ സമാധാനത്തെക്കാൾ വലുതല്ല മദ്യ വരുമാനം’; സെക്രട്ടേറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രതിഷേധം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യ നയത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രതിഷേധം.


കുടുംബ സമാധാനം തകർക്കുന്ന നടപടിയാണ് സർക്കാരിന്റേത്, കുടുംബ സമാധാനത്തെക്കാൾ വലുതല്ല മദ്യ വരുമാനം എന്നാണ് മഹിളാ കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെബി മേത്തർ ഉൾപ്പെടെയുള്ള പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടി കയറാനുള്ള ശ്രമവും നടന്നു. പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

മദ്യനയം സംസ്ഥാന സർക്കാർ പിൻവലിക്കണം, കുടുംബത്തിന്റെ സമാധാന നില തകർക്കരുത് എന്നീ ആവശ്യങ്ങളാണ് മഹിള കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്.

രക്ത സാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലി സെക്രട്ടേറിയറ്റിന് മുന്നിൽ എത്തിയപ്പോൾ പൊലീസ് ബാരിക്കേഡ് വച്ച് തടയുകയായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്.