play-sharp-fill
‘നിരക്ക് വർധനയിൽ ഉത്തരവ് ഉടൻ ഇറക്കണം’; ഗതാഗത മന്ത്രിയെ കണ്ട് ബസ് ഉടമകൾ;തീരുമാനം ഉടൻ ഉണ്ടായില്ലെങ്കിൽ വീണ്ടും സമരത്തിലേയ്ക്ക് പോകുമെന്നും  ബസ് ഉടമകൾ

‘നിരക്ക് വർധനയിൽ ഉത്തരവ് ഉടൻ ഇറക്കണം’; ഗതാഗത മന്ത്രിയെ കണ്ട് ബസ് ഉടമകൾ;തീരുമാനം ഉടൻ ഉണ്ടായില്ലെങ്കിൽ വീണ്ടും സമരത്തിലേയ്ക്ക് പോകുമെന്നും ബസ് ഉടമകൾ

സ്വന്തം ലേഖിക

കൊച്ചി :സംസ്ഥാനത്ത് നിരക്ക് വർധനയിൽ ഉത്തരവ് ഉടൻ ഉണ്ടായില്ലെങ്കിൽ സമരത്തിലേയ്ക്ക് പോകുമെന്ന് ബസുടമകൾ .ഉത്തരവ് ഉടൻ ഇറക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിയെ കണ്ട് പ്രൈവറ്റ് ബസ് അസോസിയേഷൻ . വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റം വരുത്തണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയുമായി വീണ്ടും ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചതായും പ്രൈവറ്റ് ബസ് അസോസിയേഷൻ അറിയിച്ചു


വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ ബസ് ഉടമകളുടെ ആവശ്യം അന്യായമല്ലെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നന്ന് 10 രൂപയാക്കി വര്‍ധിപ്പിച്ചെങ്കിലും വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ വർധനവുണ്ടായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ പശ്ചാത്തലത്തിലാണ് ബസ് ഉടമകളുടെ ആവശ്യം അന്യായമല്ലെന്ന് ​മന്ത്രി പ്രതികരിച്ചത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുന്നത് പരിശോധിക്കാൻ സമിതിയെ നിയോ​ഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.