കരിപ്പൂരില്‍ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണം പൊലീസ് പിടികൂടി; മൂന്ന് പേര് അറസ്റ്റില്‍
സ്വന്തം ലേഖിക
കോഴിക്കോട്: കരിപ്പൂരില്‍ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണം വീണ്ടും പൊലീസ് പിടികൂടി.
ഒരു കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്ന് കടത്തിയ സ്വര്‍ണമാണ് പിടികൂടിയത്. സാദിഖ് എന്നയാളാണ് സ്വര്‍ണം കടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാദിഖിനെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ ഷംസീര്‍, ആഷിഖ് എന്നിവരുമാണ് പൊലീസ് പിടിയിലായത്. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് കഴിഞ്ഞ ദിവസവും സമാന രീതിയിലുള്ള സംഭവമുണ്ടായിരുന്നു.
ദുബായില്‍ നിന്ന് ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ സ്വര്‍ണ മിശ്രിതമാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.
ദുബായില്‍ നിന്നെത്തിയ യാത്രക്കാരനും സ്വര്‍ണം വാങ്ങാനെത്തിയ രണ്ട് പേരുമാണ് വ്യാഴാഴ്ച പിടിയിലായത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Third Eye News Live
0