പെരുമ്പാവൂരിൽ ആസാം സ്വദേശിയായ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് ഒളിവിൽ
സ്വന്തം ലേഖകൻ
കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറയില് ആസാം സ്വദേശിനിയായ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനി തൊഴിലാളിയായ ആസം സ്വദേശി ഫക്രൂദീന്റെ ഭാര്യ ഖാലിദാ ഖാത്തൂനാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. ഖാലിദ വെട്ടേറ്റ് കിടക്കുന്നത് കണ്ട് മകന് നാട്ടുകാരെയും പൊലിസിനെയും വിവരം അറിയിക്കുകയായിരുന്നു.
പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഖാലിദയുടെ ഭര്‍ത്താവ് ഫക്രൂദീന് ഒളിവിലാണ്. കൊല നടത്തിയത് ഇയാളാണോയെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0