play-sharp-fill
‘അറസ്റ്റ് ചെയ്യുമ്പോള്‍ ദിലീപ് കരഞ്ഞോ…’ ? തുറന്ന് പറഞ്ഞ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എ വി ജോര്‍ജ്

‘അറസ്റ്റ് ചെയ്യുമ്പോള്‍ ദിലീപ് കരഞ്ഞോ…’ ? തുറന്ന് പറഞ്ഞ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എ വി ജോര്‍ജ്

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായ പ്രതികരണത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എവി ജോര്‍ജ്.


പല കേസുകളിലും പലരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പലര്‍ക്കും പല രീതിയിലുള്ള പ്രതികരണങ്ങളായിരിക്കും. അതൊന്നും സമൂഹത്തിന് മുന്നില്‍ പറയുന്നത് ശരിയല്ലെന്ന് എവി ജോര്‍ജ് പറഞ്ഞു. അറസ്റ്റ് ചെയ്യുമ്പോള്‍ ദിലീപ് കരഞ്ഞോ എന്ന ചോദ്യത്തിനായിരുന്നു എവി ജോര്‍ജിന്റെ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിലീപിന്റെ അറസ്റ്റില്‍ രാഷ്ട്രീയസമ്മര്‍ദ്ദങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എ വി ജോര്‍ജ് പറഞ്ഞു. കേസില്‍ ദിലീപിനുള്ള പങ്ക് ബോധ്യമായതാണ്. കുറ്റക്കാരനാണെന്ന് വ്യക്തമായതോടെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

എ വി ജോര്‍ജിന്റെ വാക്കുകള്‍:
”ദിലീപിന്റെ അറസ്റ്റില്‍ സര്‍ക്കാരിന്റെയോ രാഷ്ട്രീയസമ്മര്‍ദ്ദങ്ങളോ ഉണ്ടായിട്ടില്ല. അറസ്റ്റിന് മുന്‍പും ശേഷവും ഉണ്ടായിട്ടില്ല. കേസ് അന്വേഷണം സ്വതന്ത്രമായിരുന്നു. സിനിമ മേഖലയില്‍ നിന്നുള്ള ഒരാള്‍ കേസില്‍ ഉള്‍പ്പെട്ട് അറസ്റ്റിലായാലുള്ള കാര്യങ്ങള്‍ ഊഹിക്കാവുന്നതല്ലേ. വസ്തുതകള്‍ നോക്കി പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. ദിലീപിന്റെ അറസ്റ്റില്‍ നിന്ന് തന്നെ പങ്ക് വെളിവാണ്. കുറ്റക്കാരനാണെന്ന് ബോധ്യമായതോടെയാണ് അറസ്റ്റ് ചെയ്തത്.”
”എത്രയോ പേരെ ഞാന്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദിലീപിനെ അറസ്റ്റ് ചെയ്യുമ്പോള്‍ മറ്റൊന്നും തോന്നിയിട്ടില്ല. പല ആളുകളെയും അറസ്റ്റ് ചെയ്യുമ്പോള്‍ പല രീതിയിലുള്ള പ്രതികരണങ്ങളുണ്ടാകും. അത് ദിലീപ് അല്ല ആരാണെങ്കിലും. മദ്യപിച്ച ആളാണെങ്കിലും പല പ്രതികരണമായിരിക്കും. അതൊക്കെ വിളിച്ച്‌ പറഞ്ഞ് അയാള്‍ ഇങ്ങനെ അങ്ങനെ എന്ന് പറയുന്നത് ശരിയില്ല. എല്ലാം രഹസ്യമായി സൂക്ഷിക്കുയാണ് ചെയ്യേണ്ടത്.”