play-sharp-fill
കോട്ടയത്ത് വനംവകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രിയുടെ വാഹനം പണിമുടക്കി ; വാഹനം തള്ളി പ്രവർത്തകർ; വീഡിയോയും ചിത്രങ്ങളും പകർത്താൻ മാധ്യമപ്രവർത്തകർ എത്തിയതോടെ തള്ളൽ നിർത്തി അണികൾ; വഴിയിൽ പോസ്റ്റായ മന്ത്രിക്ക് മറ്റൊരു വാഹനമെത്തിച്ച് ഉദ്യോ​ഗസ്ഥർ

കോട്ടയത്ത് വനംവകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രിയുടെ വാഹനം പണിമുടക്കി ; വാഹനം തള്ളി പ്രവർത്തകർ; വീഡിയോയും ചിത്രങ്ങളും പകർത്താൻ മാധ്യമപ്രവർത്തകർ എത്തിയതോടെ തള്ളൽ നിർത്തി അണികൾ; വഴിയിൽ പോസ്റ്റായ മന്ത്രിക്ക് മറ്റൊരു വാഹനമെത്തിച്ച് ഉദ്യോ​ഗസ്ഥർ

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയത്ത് വനംവകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വനം വകുപ്പ് മന്ത്രിയും എന്‍സിപി നേതാവുമായ എ കെ ശശീന്ദ്രന്റെ വണ്ടി പണികൊടുത്തു.


ഇന്നലെയായിരുന്നു സംഭവം. രാവിലെ പത്തുമണിക്ക് കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി എത്തിയത്. പരിപാടിക്ക് തൊട്ടുമുന്‍പ് വിശ്രമിക്കാനായി മന്ത്രി കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുമായും പാര്‍ട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ ശേഷം പരിപാടിക്കായി മന്ത്രി പുറത്തേക്ക് വന്നു. ഇതിനിടെ മാദ്ധ്യമപ്രവര്‍ത്തകരോടും സംസാരിച്ചു. ഇതിന് പിന്നാലെയാണ് അഞ്ചാം നമ്പര്‍ വാഹനത്തില്‍ പരിപാടി സ്ഥലത്തേക്ക് മന്ത്രി പുറപ്പെട്ടത്. എന്നാല്‍ വണ്ടി സ്റ്റാര്‍ട്ട് ആകാതെ വന്നതോടെ ഏറെ നേരം മന്ത്രി കാത്തുനിന്നു.

സ്റ്റാര്‍ട്ട് ആകാതെ വന്നതോടെയാണ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അഞ്ചാം നമ്പര്‍ സര്‍ക്കാര്‍ വാഹനം തള്ളി നോക്കി. ഇതിനിടെ മാധ്യമപ്രവര്‍ത്തകര്‍ വാഹനം തള്ളുന്ന വീഡിയോ എടുക്കാന്‍ ആരംഭിച്ചതോടെ പ്രവര്‍ത്തകര്‍ പിന്‍വാങ്ങി. ഞങ്ങള്‍ ഇനി വാഹനം തള്ളാന്‍ ഇല്ല എന്നായി പ്രവര്‍ത്തകരുടെ നിലപാട്.

മന്ത്രി പിന്നെയും കാത്തു നില്‍ക്കുന്നത് കണ്ട ഉദ്യോഗസ്ഥര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഒരു വാഹനം അടിയന്തരമായി എത്തണമെന്ന് ആവശ്യപ്പെട്ടു. പത്ത് മിനിറ്റിന് ശേഷം വാഹനം എത്തി. വാഹനത്തിന്റെ മുന്നില്‍ ഔദ്യോഗികമായി സ്ഥാപിച്ച വകുപ്പിന്റെ കൊടി അഴിച്ചു മാറ്റിയാണ് മന്ത്രിക്ക് വേണ്ടി ഫോറസ്റ്റ് വാഹനം പരിപാടി സ്ഥലത്തേക്ക് കുതിച്ചത്.