play-sharp-fill
ഇരുവൃക്കകളും തകരാറിലായ വിദ്യാർത്ഥി ചികിത്സാ സഹായം തേടുന്നു; അലന് വേണ്ടി പനച്ചിക്കാട് ഗ്രാമം ഒന്നിക്കുന്നു; ഇരുപത് വയസുകാരൻ്റെ ജീവിതം തിരികെ പിടിക്കാൻ സുമനസ്സുകളെ സഹായിക്കൂ….

ഇരുവൃക്കകളും തകരാറിലായ വിദ്യാർത്ഥി ചികിത്സാ സഹായം തേടുന്നു; അലന് വേണ്ടി പനച്ചിക്കാട് ഗ്രാമം ഒന്നിക്കുന്നു; ഇരുപത് വയസുകാരൻ്റെ ജീവിതം തിരികെ പിടിക്കാൻ സുമനസ്സുകളെ സഹായിക്കൂ….

സ്വന്തം ലേഖകൻ

കോട്ടയം: രോഗത്തിന്റെ പിടിയിൽ നിന്ന് ജീവിതത്തിലേക്ക് കരകയറാൻ അലൻ
സുമനസുകളുടെ സഹായം തേടുകയാണ്.
നാടും നാട്ടുകാരും ഒന്നിച്ച് അതിനുവേണ്ടി രംഗത്തിറങ്ങിയാൽ അത് നിസ്സാരമായി നടക്കും എന്ന് എല്ലാവർക്കുമറിയാം.


പനച്ചിക്കാട് കുന്നേൽ വീട്ടിൽ ബാബു പി ഐസക്കിന്റെയും ഏലിയാ (കുഞ്ഞൂഞ്ഞമ്മ) ബാബുവിന്റെയും മകൻ അലൻ മാത്യു ബാബു (20) എസ്. എൻ കോളേജ് കുമാകം രണ്ടാം വർഷ ബി. കോം ബിരുദ വിദ്യാർത്ഥിയാണ്. അലൻ മാർ ബാബുവിന്റെ ഇരു വൃക്കകളും തകരാറിലായി വൃക്ക മാറ്റി വക്കൽ ശസ്ത്രക്രിയയ്ക്കായി അമൃത ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. വൃക്ക നൽകുവാൻ സഹോദരി തയാറാണ്. എന്നാൽ ശസ്ത്രക്രിയയുടെ തുടർ ചികിത്സാ ചിലവുകൾ ഭീമമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനച്ചിക്കാട് പഞ്ചായത്ത് ജീവൻ രക്ഷാസമിതിയുടെ ആഭിമുഖ്യത്തിൽ ശേഖരിച്ച ചികിത്സ സഹായ നിധിയിൽ നിന്നും ശസ്ത്രക്രിയക്കാവശ്യമായ 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട് എന്നത് വളരെ ആശ്വാസകരമാണ്.

നിലവിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ഡയാലിസിസ് മെഡിസിൻ, ചികിത്സാ ചിലവുകളും ശസ്ത്രക്രിയാശേഷം രണ്ട് വ്യക്തികൾക്കും ഉണ്ടാകുന്ന അനുബന്ധ ചികിത്സാ ചിലവുകളും ഒരു സാധാരണ കുടുംബത്തിന് താങ്ങാനാവുന്നതിലധികമാണ്.

ഈ അവസരത്തിൽ നമ്മളാലാകുന്ന ധന സഹായം ചെയ്യുവാൻ സുമനസ്സുകളുടെ
സഹകരണം പ്രതീക്ഷിക്കുകയാണ് അലനും കുടുംബവും.