play-sharp-fill
ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊലക്കേസ്: പ്രതിയായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്‌തു

ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊലക്കേസ്: പ്രതിയായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്‌തു

സ്വന്തം ലേഖകൻ

പാലക്കാട്: ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അധ്യാപകനെതിരെ സര്‍ക്കാര്‍ നടപടി.


ആലത്തൂര്‍ ജിഎംഎല്‍പി സ്‌കൂളിലെ യു ബാവയെ ആണ് പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്‌തത്. മുന്‍കാല പ്രാബല്യത്തോടെയാണ് സസ്‌പെന്‍ഷന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ നവംബര്‍ 15-നാണ് സഞ്ജിത്തിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. 17 മുതല്‍ ഇയാള്‍ ഒളിവിലാണ്. വധഗൂഢാലോചന, പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിക്കല്‍ എന്നിവയുള്‍പ്പടെയുള്ള കേസുകളാണ് പൊലീസ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.

കേസില്‍ ഇതുവരെ പത്ത് പേരെയാണ് അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തത്. 20 പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. കേസിലെ എട്ടാം പ്രതിക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.