play-sharp-fill
ലഹരി വസ്തുക്കളുടെ യഥാര്‍ത്ഥ ഉടമ വീട്ടുടമസ്ഥനായാല്‍ അയാള്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പാടില്ല;  വീട്ടിലെ വാടകക്കാരനാണ് മയക്കുമരുന്ന് സൂക്ഷിക്കുന്നതെങ്കിലും വീട്ടുമയെ കേസില്‍ പ്രതിയാക്കും; സൂപ്പര്‍ താരം പൃഥ്വിരാജിന്റെ അത്യാഡംബര ഫ്ളാറ്റില്‍ റെയ്ഡ് നടന്നപ്പോള്‍ ഈ കീഴ്വഴക്കം ലംഘിച്ചു; പൃഥ്വിയെ കേസില്‍ പ്രതിയാക്കിയില്ല; ബോധ പൂര്‍വ്വം കൊച്ചിയിലെ എക്‌സൈസ് ഉന്നതന്‍ ഇടപെട്ടു; കൊച്ചിയിലെ നടന്റെ ഫ്ലാറ്റിൽനിന്നും  മയക്കുമരുന്ന് പിടികൂടിയ സംഭവം ചർച്ചയാകുന്നു

ലഹരി വസ്തുക്കളുടെ യഥാര്‍ത്ഥ ഉടമ വീട്ടുടമസ്ഥനായാല്‍ അയാള്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പാടില്ല; വീട്ടിലെ വാടകക്കാരനാണ് മയക്കുമരുന്ന് സൂക്ഷിക്കുന്നതെങ്കിലും വീട്ടുമയെ കേസില്‍ പ്രതിയാക്കും; സൂപ്പര്‍ താരം പൃഥ്വിരാജിന്റെ അത്യാഡംബര ഫ്ളാറ്റില്‍ റെയ്ഡ് നടന്നപ്പോള്‍ ഈ കീഴ്വഴക്കം ലംഘിച്ചു; പൃഥ്വിയെ കേസില്‍ പ്രതിയാക്കിയില്ല; ബോധ പൂര്‍വ്വം കൊച്ചിയിലെ എക്‌സൈസ് ഉന്നതന്‍ ഇടപെട്ടു; കൊച്ചിയിലെ നടന്റെ ഫ്ലാറ്റിൽനിന്നും മയക്കുമരുന്ന് പിടികൂടിയ സംഭവം ചർച്ചയാകുന്നു

സ്വന്തം ലേഖകൻ
കൊച്ചി: ലഹരി വസ്തുക്കളുടെ യഥാര്‍ത്ഥ ഉടമ വീട്ടുടമസ്ഥനായാല്‍ അയാള്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പാടില്ല. വീട്ടിലെ വാടകക്കാരനാണ് മയക്കുമരുന്ന് സൂക്ഷിക്കുന്നതെങ്കിലും വീട്ടുമയെ കേസില്‍ പ്രതിയാക്കും. സൂപ്പര്‍ താരം പൃഥ്വിരാജിന്റെ അത്യാഡംബര ഫ്ളാറ്റില്‍ റെയ്ഡ് നടന്നപ്പോള്‍ ഈ കീഴ്വഴക്കം ലംഘിച്ചു. പൃഥ്വിയെ കേസില്‍ പ്രതിയാക്കിയില്ല. ബോധ പൂര്‍വ്വം കൊച്ചിയിലെ എക്‌സൈസ് ഉന്നതന്‍ ഇടപെട്ടു.

വീട്ടിലെ വാടകക്കാരനാണ് മയക്കുമരുന്ന് സൂക്ഷിക്കുന്നതെങ്കിലും വീട്ടുമയെ പ്രതിയാക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ പതിവ്. അതിന് കാരണവും ഉണ്ട്. ലഹരി വസ്തുക്കളുടെ യഥാര്‍ത്ഥ ഉടമ വീട്ടുടമസ്ഥനായാല്‍ അയാള്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പാടില്ല. അതിനാലാണ് പഴുതടച്ച്‌ വീട്ടുടമയേയുംഎക്‌സൈസ് സംഘമായാലും പൊലീസായാലും പ്രതി ചേര്‍ക്കുന്നത്. പ്രാഥമിക എഫ് ഐ ആര്‍ അങ്ങനെയാണ് തയ്യാറാക്കുക.

എക്സൈസിലെ മധ്യമേഖല ചുമതലയുള്ള ഭരണ കക്ഷിയുടെ അടുത്ത ആളുമായ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ പ്രത്യേക നിര്‍ദ്ദേശമായിരുന്നു ഇതിന് കാരണം. സാധാരണ ഗതിയില്‍ വീട്ടുമ നേരിട്ട് എത്തണമെന്ന് പോലുമില്ല. അഭിഭാഷകന്‍ എത്തി വാദം അറിയിച്ചാലും അത് പരിഗണിച്ച്‌ കേസില്‍ നിന്ന് വീട്ടുടമയെ ഒഴിവാക്കും. അപ്പോഴും പ്രതിക്ക് എങ്ങനെയാണ് ഈ വീട് കിട്ടിയതെന്ന് മനസ്സിലാക്കാനും കഴിയും. അതിന് പിന്നിലെ ഗൂഢാലോചനയും കണ്ടെത്താനാകും. തിരുവനന്തപുരത്തെ സ്‌ക്വാഡിന്റെ അന്വേഷണമാണ് കൊച്ചിയിലെ റെയ്ഡിലേക്ക് കാര്യങ്ങളെത്തിച്ചത്. കസ്റ്റംസുമായി ചേര്‍ന്ന് നടത്തിയ പാഴ്സല്‍ പരിശോധനയാണ് നിര്‍ണ്ണായകമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടരന്വേഷണം എത്തുന്നത് പൃഥ്വിയുടെ ഫ്ളാറ്റിലാണെന്ന് മനസ്സിലാക്കിയപ്പോള്‍ തന്നെ ഇടപെടലുകളുണ്ടായെന്ന് എക്സൈസുകാര്‍ പോലും അടക്കം പറയുന്നു. പൃഥ്വിരാജിന്റെ ഫ്‌ളാറ്റിലെ റെയ്ഡ് വീഡിയോയില്‍ പകര്‍ത്തരുതെന്ന് ഈ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചു. ഫോട്ടോ എടുക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. അതുകൊണ്ട് തന്നെ റെയ്ഡിന് പോയ ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഉയര്‍ത്തി നോക്കാന്‍ പോലും അവകാശമുണ്ടായില്ല.

സിനിമ മേഖലയില്‍ നിന്നും സമ്മര്‍ദ്ദവും സാമ്പത്തിക ഇടപാടുകളും ഉണ്ടായോ എന്ന സംശയവും ശക്തമാണ്. ചിലര്‍ ഇക്കാര്യം മന്ത്രി ആഫീസീസിലും ധരിപ്പിച്ചതായാണ് വിവരം. ഇതിനൊപ്പമാണ് അറസ്റ്റിലായ പ്രതിയുടെ ചിത്രങ്ങള്‍ പുറത്തു വിടാത്തതും. ഇതിന് പിന്നിലും എക്സൈസിലെ ഉന്നത ഇടപെടലാണ്.

ആഫ്രിക്ക പോലെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും സിന്തറ്റിക് ഡ്രഗ്സ് എത്തിക്കുന്നവരാണ് പിടിയിലായത്. കൂടാതെ സിനിമ മേഖലയുമായി അടുത്ത് ബന്ധമുള്ള പ്രതി ലഹരി വസ്തുക്കള്‍ താരങ്ങള്‍ക്ക് സപ്ലൈ ചെയ്യുന്ന ആളാണോയെന്നും സംശയമുണ്ട്. ആ വഴിക്കുള്ള അന്വേഷണത്തിനും വിലങ്ങിട്ടിരിക്കുകയാണ് എക്‌സയിസിലെ ഉന്നതന്‍. എഫ് ഐ ആറില്‍ പ്രതിയാക്കാത്തതു കൊണ്ട് തന്നെ പൃഥ്വിരാജിനെ ചോദ്യം ചെയ്യാനും ഇനി കഴിയില്ല.

ഫ്ളാറ്റിന് 85,000 രൂപ പ്രതിമാസ വാടക ഇനത്തില്‍ നല്‍കിയിരുന്നതായാണ് എക്സൈസ് സംഘത്തോട് പ്രതി വെളിപ്പെടുത്തിയത്. റിമാന്‍ഡിലായിരുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തു വരുകയാണ്. കൊല്ലം പുനലൂര്‍ വാളക്കോട് പാണങ്ങാട് നസീം വില്ലയില്‍ നുജൂം സലിംകുട്ടി(33)യുടെ പക്കല്‍ നിന്നുമാണ് ഏതാനം ദിവസങ്ങള്‍ മുന്‍പ് എക്സൈസ് സംഘം ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്.
നാലാം നിലയിലെ 4എ ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. എറണാകുളം എക്സൈസ് സിഐ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 6.927 ഗ്രാം കൊക്കെയ്നും 47.2 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്ബുകളും 148 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കച്ചവടത്തിന് പുറമേ ഇയാള്‍ ലഹരിമരുന്നിനും അടിമയാണെന്ന വിവരമാണ് പുറത്ത് വരുന്നത്.

തേവര മാളിയേക്കല്‍ റോഡിലുള്ള അസറ്റ് കാസാ ഗ്രാന്‍ഡെ ആഡംബര ഫ്ളാറ്റില്‍ അര്‍ദ്ധരാത്രിയില്‍ നടത്തിയ റെയ്ഡിലാണ് പ്രതി ലഹരി ഉത്പന്നങ്ങളുമായി പിടിയിലാവുന്നത്. ഒരു വര്‍ഷത്തിലധികമായി നുജൂം പൃഥ്വി രാജിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റില്‍ താമസിച്ചു വരികയായിരുന്നു. റെയ്ഡിനു പിന്നാലെ എക്സൈസ് സംഘം നടനുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു ഏജന്‍സി വഴി വാടകയ്ക്ക് നല്‍കിയതാണെന്നും പ്രതിയെ അറിയില്ലെന്നും അറിയിച്ചു.