play-sharp-fill
‘പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന വേദനിപ്പിച്ചു;  ചങ്ങനാശ്ശേരിയില്‍ ഐഎന്‍ടിയുസി പ്രതിഷേധം

‘പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന വേദനിപ്പിച്ചു; ചങ്ങനാശ്ശേരിയില്‍ ഐഎന്‍ടിയുസി പ്രതിഷേധം

സ്വന്തം ലേഖകൻ

ചങ്ങനാശേരി: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ചങ്ങനാശേരി മാർക്കറ്റിലെ ഐഎൻടിയുസി തൊഴിലാളികൾ പ്രകടനം നടത്തി. കോൺഗ്രസിന്റെ പോഷക സംഘടനയല്ല ഐഎ‍ൻടിയുസി എന്നുള്ള വി.ഡി.സതീശന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.


‘തെരഞ്ഞെടുപ്പ് വന്നാല്‍ പോസ്റ്റര്‍ ഒട്ടിക്കാനും കൊടി പിടിക്കാനും ഐഎന്‍ടിയുസിക്കാരേ ഉള്ളൂ, ഒറ്റ നേതാക്കന്മാരെ കാണില്ല, വി ഡി സതീശന്‍ പ്രസ്താന പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസില്‍ വിശ്വസിക്കുന്ന തൊഴിലാളി സംഘടനയാണ് ഐഎന്‍ടിയുസി. 18 ലക്ഷം തൊഴിലാളികള്‍ കേരളത്തില്‍ ആ സംഘടനയ്ക്കുണ്ട്. ആ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞാല്‍ സഹിക്കാനാകുന്നതല്ല’. ഐഎന്‍ടിയുസി പ്രതിനിധികള്‍ പറഞ്ഞു.

‘പ്രതിഷേധിക്കുന്നു എന്നുകരുതി ഞങ്ങളാരും കോണ്‍ഗ്രസ് വിട്ടുപോകില്ല. ഞങ്ങളില്‍ ഓടുന്നതും കോണ്‍ഗ്രസ് രക്തമാണ്. അല്ലെങ്കില്‍ ഞങ്ങളുടെയും കുടുംബത്തിന്റെയും വോട്ട് വേണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പറയട്ടെ’. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധത്തിന്റെ രൂപം മാറുമെന്നും പ്രതിനിധികള്‍ വ്യക്തമാക്കി.

ഐഎന്‍ടിയുസി കോണ്‍ഗ്രസ് പോഷക സംഘടനയല്ലെന്നായിരുന്നു ദേശീയ തൊഴിലാളി പണിമുടക്കിലെ പ്രതികരണമായി പ്രതിപക്ഷ നേതാവ് പറഞ്ഞത്. കോണ്‍ഗ്രസ് പറയുന്നത് സംഘടന കേള്‍ക്കണമെന്ന് നിര്‍ബന്ധമില്ല. ജനാവകാശം ചോദ്യം ചെയ്യുന്നത് ആരായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരങ്ങളോടുള്ള വിയോജിപ്പ് ഐഎന്‍ടിയുസിയെ അറിയിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.