play-sharp-fill
അഖിലേന്ത്യാ പണിമുടക്കിന്റെ രണ്ടാംദിനം കൊച്ചിയിലെ കടകൾ തുറന്ന് വ്യാപാരികൾ; സിനിമ തിയേറ്ററുകളിലും മാളുകളിലും തിരക്ക്

അഖിലേന്ത്യാ പണിമുടക്കിന്റെ രണ്ടാംദിനം കൊച്ചിയിലെ കടകൾ തുറന്ന് വ്യാപാരികൾ; സിനിമ തിയേറ്ററുകളിലും മാളുകളിലും തിരക്ക്

സ്വന്തം ലേഖിക

കൊച്ചി: 48 മണിക്കൂർ അഖിലേന്ത്യാ പണിമുടക്കിന്റെ രണ്ടാംദിനം കൊച്ചിയിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലെ കടകൾ തുറന്ന് കച്ചവടക്കാർ. ബ്രോഡ്‍വേയിൽ രാവിലെ പത്തു മണിയോടെ 40 ശതമാനം കടകളും തുറന്നു. പെന്റാ മേനകയിലും കടകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഉച്ചയാകുന്നതോടെ ഭൂരിപക്ഷം കടകളും തുറക്കുമെന്നാണു കരുതുന്നത്.


സംസ്ഥാനത്തെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കൊച്ചിയിലെ സിനിമാ തിയേറ്ററുകളും ലുലു ഉൾപ്പെടെയുള്ള മാളുകളും തുറന്നു. ലുലു മാളിൽ ഇന്നലെ പതിവു പോലെ തിരക്കുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയിൽ കടകൾ തുറക്കുന്നതിനെതിരെ സമരാനുകൂലികളിൽനിന്നു കാര്യമായ പ്രതിഷേധം ഉണ്ടായിട്ടില്ല. അതേസമയം രാവിലെ ജോലിക്കെത്തിയ ബിപിസിഎൽ ജീവനക്കാരെ സമര‍ക്കാർ തടഞ്ഞു. ഇവരെ കൊണ്ടു വന്ന വാഹനം തടഞ്ഞായിരുന്നു പ്രതിഷേധം. ഇവിടെ ജീവനക്കാർ പണിമുടക്കുന്നത് ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു.